കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യുവതിയുടെ ചെരിപ്പുനുള്ളില്‍ നിന്ന് സ്വര്‍ണം പിടികൂടി. ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 13 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരില്‍ നിന്ന് വന്ന യാത്രക്കാരിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വര്‍ണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: