സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു യെച്ചൂരി. വിശാഖപട്ടണത്ത് നടന്ന സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി യെച്ചൂരിയെ തെരഞ്ഞെടുത്തത്. 2018 ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പദവി നിലനിര്‍ത്തി. ചിരകാലസുഹൃത്തായ പ്രകാശ് കാരാട്ടിനെ പോലെ യെച്ചൂരിയും മുന്നുവട്ടം പാര്‍ട്ടിയെ നയിച്ചു.
കോണ്‍ഗ്രസുമായുള്ള ചങ്ങാത്തവും രാഹുലിനെ മുന്നില്‍ നിര്‍ത്തിയുള്ള രാഷ്ട്രീയ കളികളുമായിരുന്നു അവസാന കാലഘട്ടങ്ങളിലൊക്കെ. മൂന്നു പതിറ്റാണ്ടിലധികം സിപിഎമ്മിന് ബംഗാളില്‍ അധികാരം നിലനിര്‍ത്തിയ ജ്യോതിബസുവിന് ശേഷം ആ പാര്‍ട്ടി ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടത്. ഏറ്റവും ഒടുവിലത്തെ ചിത്രം ദയനീയമായിരുന്നു. ബംഗാള്‍ നിയമസഭയില്‍ ഒരംഗത്തെപോലും ജയിപ്പിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയാണ് യെച്ചൂരി നയിച്ച പാര്‍ട്ടിക്കുണ്ടായത്.
”ഉത്തമ കമ്യൂണിസ്റ്റുകാര്‍ ആരുമില്ല. എല്ലാവര്ക്കും അവരവരുടേതായ കഴിവുകളുണ്ട്. പോരായ്മകളുമുണ്ട്. നല്ല കമ്യൂണിസ്റ്റ് എന്ന പ്രയോഗമാണ് ശരി. നല്ല കമ്യൂണിസ്റ്റാകാന്‍ ജീവിതം തന്ന പോരാട്ടമാക്കണം.” യെച്ചൂരിയുടെ വാക്കുകളാണിത്.
പാര്‍ട്ടിയില്‍ കേരളപക്ഷം പിടിമുറുക്കുന്നതില്‍ അതൃപ്തനായിരുന്നു യെച്ചൂരി. സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരള എന്നാണെന്ന് കരുതേണ്ടെന്ന് ഒരിക്കല്‍ പറയുകയുണ്ടായി. ജനങ്ങളോട് ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം നിര്‍ത്തണം. ജലത്തിലെ മത്സ്യത്തെപ്പോലെ കമ്യൂണിസ്റ്റുകാര്‍ ഇഴുകിചേരണമെന്നും പറയുകയുണ്ടായി.
കേരളത്തില്‍ വി.എസിന്റെ ആരാധകനാണ് യെച്ചൂരി. നാലുപതിറ്റാണ്ടത്തെ പരിചയമുണ്ട്. 29 വര്‍ഷത്തെ പ്രായവ്യത്യാസമുണ്ടെങ്കിലും നല്ല ചേര്‍ച്ചയായിരുന്നു. 2016 ല്‍ പിണറായിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചശേഷം കേരളത്തിലെ ഫിഡല്‍ കാസ്ട്രോ ആണ് വി.എസ്. എന്നായിരുന്നു യെച്ചൂരി പറഞ്ഞത്.
ഏറെ അടുപ്പമുള്ളവര്‍ യെച്ചൂരിയുടെ മുഴുവന്‍ പേര് പറയില്ല. സീതാറാം, അല്ലെങ്കില്‍ ബാബു എന്നേ വിളിക്കൂ. കാരാട്ടും യെച്ചൂരിയും ഇരട്ട കുട്ടികളെപോലെയായിരുന്നു. എം.വി.രാഘവന്റെ ബദല്‍ രേഖ പ്രശ്നം ചര്‍ച്ചയായപ്പോള്‍ ചരിത്രം തീരുമാനിക്കട്ടെ എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം. അതുപോലെ തന്നെ സംഭവിച്ചു. കുറഞ്ഞപക്ഷം ദേശീയതലത്തിലെങ്കിലും എം.വി.രാഘവന്റെ ലൈന്‍ അനുസരിച്ച് തന്നെ പാര്‍ട്ടിക്ക് നീങ്ങേണ്ടിവന്നു. ബംഗാളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു തിരിച്ചുവരവിന് പാര്‍ട്ടി കാര്യമായി ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല….
പ്രതികരിക്കാൻ ഇവിടെ എഴുതുക: