Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇന്ന് പി.പി. മുകുന്ദന്റെ ഒന്നാം സ്മൃതിദിനം; മാതൃകയാക്കേണ്ട ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 05:01 am IST
in Article

കെ. സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി.പി.മുകുന്ദന്‍ സമൂഹത്തിനും അദ്ദേഹം വിശ്വസിച്ച പ്രസ്ഥാനത്തിനും നല്‍കിയ സംഭാവനകള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കും. ഞാനടക്കമുള്ള ബിജെപി പ്രവര്‍ത്തകര്‍ ആദരവോടെ മുകുന്ദേട്ടന്‍ എന്നു വിളിച്ചിരുന്ന അദ്ദേഹം കേരളത്തിലെ ഓരോ സംഘ, ബിജെപി പ്രവര്‍ത്തകന്റെ മനസ്സിലും കെടാത്ത ഓര്‍മ്മയാണ്. എല്ലാത്തിനെയും ഭൗതികനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നവര്‍ക്ക് പി.പി.മുകുന്ദന്റെ സംഭാവനകളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയില്ല. രാഷ്‌ട്രീയത്തിലൂടെ നേട്ടമുണ്ടാക്കാം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അദ്ദേഹം ഒരിക്കലും മാതൃകയല്ല. നാടിനുവേണ്ടി, ആദര്‍ശത്തിനായി നിസ്വാര്‍ത്ഥ സേവകനാവുക എന്നതായിരുന്നു മുകുന്ദേട്ടന്റെ പക്ഷം. ഒരിക്കലും അദ്ദേഹം സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി പരിശ്രമിച്ചിട്ടില്ല. എല്ലായ്‌പ്പോഴും പ്രസ്ഥാനത്തിന്റെ ആദര്‍ശധീരനായ പടയാളിയായി നിലകൊണ്ടു. പ്രവര്‍ത്തികളിലെ കാര്‍ക്കശ്യവും നിര്‍ബന്ധബുദ്ധിയുമൊക്കെ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനുവേണ്ടിയായിരുന്നു. ആ കാര്‍ക്കശ്യം രുചിച്ചവര്‍ പിന്നീടതു മനസ്സിലാക്കി.

കൗമാര പ്രായത്തില്‍ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ ആളാണ് മുകുന്ദേട്ടന്‍. 60 വര്‍ഷത്തിലേറെ നീണ്ട സാമൂഹ്യ പ്രവര്‍ത്തനം. ഒരു പഞ്ചായത്തംഗം പോലും ആകാന്‍ കഴിയുമെന്നു ചിന്തിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍, അദ്ദേഹം വളര്‍ത്തിയെടുത്ത പ്രസ്ഥാനത്തിലെ പ്രവര്‍ത്തകര്‍ മാത്രമാണ്. ഇന്നത്തെ രാഷ്ടീയ പ്രവര്‍ത്തനത്തെ നോക്കിക്കാണുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായ കാര്യമാണിത്. അനേകം പേര്‍ യാതൊരു ലാഭേച്ഛയുമില്ലാതെ പി.പി.മുകുന്ദനെ പോലെ സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. അധികാര രാഷ്‌ട്രീയത്തിന്റെ നാലയലത്തുപോലും വരാതെ അവര്‍ രാഷ്‌ട്രനിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ അഭംഗുരം പ്രവര്‍ത്തിക്കുന്നു. പൊതുപ്രവര്‍ത്തനം ചെളിക്കുണ്ടായിയെന്ന് ചിലര്‍ ആരോപിക്കുമ്പോഴും ദേശീയ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ ആരുമറിയാതെ, ആരെയുമറിയിക്കാതെ ജനങ്ങളുടെ ഇടയില്‍ നിസ്വാര്‍ത്ഥരായി ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്നതാണ് സമൂഹത്തിന്റെ വെള്ളിവെളിച്ചം. ആ ദീപങ്ങളിലൊന്നാണ് പി.പി.മുകുന്ദന്‍. പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ഹൃദയത്തില്‍ അദ്ദേഹം എന്നും ജീവിക്കും.

സാമൂഹ്യവും രാഷ്‌ട്രീയവുമായ കാരണങ്ങളാല്‍ ദേശീയ പ്രസ്ഥാനത്തിന് വലിയ കരുത്തില്ലാതിരുന്ന കേരളത്തിലാണ് അതിന്റെ മുന്നണിപ്പോരാളിയായി മുകുന്ദേട്ടന്‍ വരുന്നത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍. സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസിലും പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റിലും നുഴഞ്ഞു കയറിയ കമ്യൂണിസ്റ്റുകാര്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്ന കണ്ണൂര്‍ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അവിടെ ഒതുങ്ങിയില്ല. കേരളത്തിലെ മുക്കിലും മൂലയിലും ദേശീയ പ്രസ്ഥാനത്തിന്റെ സന്ദേശവുമായി എത്തി, നേതാവായിട്ടല്ല. സാധാരണ സംഘാടകനായി. ഒരിക്കലും അധികാര രാഷ്ടീയത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ മുകുന്ദേട്ടന്‍ ശ്രമിച്ചില്ല. ദേശീയബോധമുള്ള, രാജ്യസ്‌നേഹമുളള നിരയെ വാര്‍ത്തെടുക്കാനാണ് മുകുന്ദേട്ടനെ പോലുളളവര്‍ ശ്രമിച്ചത്. കഴിവുള്ളവരെ കണ്ടെത്തി, അവരെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ സ്‌നേഹവും പ്രചോദനവും സഹായവും ഏറ്റുവാങ്ങിയവര്‍ ജീവിതത്തിന്റെ നാനാതുറകളില്‍ ഇന്നും ജ്വലിച്ചു നില്‍പ്പുണ്ട്.

ബിജെപി പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കാണ് മുകുന്ദേട്ടനുമായി ഇടപെടാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും വാത്സല്യവും സ്‌നേഹവുമെല്ലാം ആവോളം അനുഭവിക്കാന്‍ എനിക്കുമായി. ഇന്ന് ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. കഴിവുള്ളവരെ കണ്ടെത്താന്‍ അനിതര സാധാരണമായ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചും ന്യൂനതകളെ കണ്ടെത്തി അവ പരിഹരിച്ചും നേതൃനിരയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം യത്‌നിച്ചു.

രാഷ്‌ട്രീയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാം, എന്നാല്‍ അയിത്തം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പ്രായോഗിക രംഗത്തും അദ്ദേഹം അതുകാണിച്ചുകൊടുത്തു. വിപുലമായിരുന്നു അദ്ദേഹത്തിന്റെ സമ്പര്‍ക്ക വലയം. അധികാരത്തിന്റെ ശീതളിമ ഒട്ടുമില്ലാത്ത പാര്‍ട്ടിയായിട്ടും ഉദ്യോഗസ്ഥ മേധാവികള്‍ അദ്ദേഹത്തെ ബഹുമാനിച്ചു. കലാകാരന്മാരും സാഹിത്യകാരന്മാരും കായികതാരങ്ങളുമായും ശാസ്ത്ര സാങ്കേതിക രംഗത്തും ആതുരസേവന രംഗത്തുള്ളവരുമായിട്ടും അദ്ദേഹം നല്ല ബന്ധം സ്ഥാപിച്ചു. ബിജെപിയുടെയും ദേശീയ പ്രസ്ഥാനങ്ങളടെയും ജനകീയ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മികച്ച പാടവമാണ് കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തില്‍ ബിജെപി സംഘടനാ സെക്രട്ടറിയായിരിക്കേ മുകുന്ദേട്ടന്‍ കേരളത്തില്‍ ബിജെപിയുടെ സംഘടനാ ചുമതല വഹിച്ചിരുന്നു. ആ വ്യക്തിബന്ധം അദ്ദേഹം അവസാനംവരെ കാത്തുസൂക്ഷിച്ചു. അടിത്തട്ടിലുള്ള പ്രവര്‍ത്തകരുമായും ഊഷ്മള ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. എത്രയോ കുടുംബങ്ങള്‍ക്ക് അദ്ദേഹം സ്വന്തം വീട്ടുകാരനായിരുന്നു.

രാഷ്‌ട്രീയ സംഘര്‍ഷം മൂലം സ്‌ഫോടനാത്കമായ സാഹചര്യമുണ്ടായപ്പോഴും സംഘടനയെ കാറ്റിലും കോളിലും മുങ്ങാതെ നയിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പൗരാവകാശ ധ്വംസനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും എതിര്‍ക്കാന്‍ അദ്ദേഹം മുന്നോട്ടു വന്നു. കുറേക്കാലം ജനങ്ങളുടെ ഇടയിലിറങ്ങി അടിയന്തരാവസ്ഥയ്‌ക്കെതിരായ ചെറുത്തുനില്പിന് നേതൃത്വം കൊടുത്ത അദ്ദേഹം പിന്നീട് ജയില്‍വാസവും വരിച്ചു. സ്വന്തം ജീവിതം നാടിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും ദേശീയ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുകയും ചെയ്ത പി.പി.മുകുന്ദന്‍ എല്ലാപൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. മുകുന്ദേട്ടന്‍ ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നു പോയത്. ആ വിടവ് നികത്തുക സാധ്യമല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍, സാമിപ്യത്തില്‍ വളര്‍ന്നുവന്ന വലിയനിര നേതാക്കളുടെയും പ്രവര്‍ത്തകരുടെ സാന്നിധ്യം മുകുന്ദേട്ടന്റെ കുറവ് നികത്തുക തന്നെ ചെയ്യും.

Tags: K SurendranP P MukundanCommeration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.