ഹുലുന്‍ബുയിര്‍(ചൈന): ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി പ്രാഥമിക ഘട്ടത്തില്‍ നാലാം ജയവും സ്വന്തമാക്കി ഭാരതം. മിന്നും ഫോമിലുള്ള ഭാരതം കൊറിയയെ 3-1നാണ് തോല്‍പ്പിച്ചത്.
ഭാരതത്തിനായി നായകന് ഹര്‍മന്‍പ്രീത് സിങ് ഇരട്ടിഗോള് നേടി. കളിയുടെ 9, 43 മിനിറ്റുകളിലായിരുന്നു ഈ ഗോളുകള്‍. എട്ടാം മിനിറ്റില്‍ അരയ്ജീത്ത് സിങ് ഹുണ്ടാല്‍ നേടിയ ഗോളിലാണ് ഭാരതം തുടങ്ങിയത്.
കഴിഞ്ഞ ദിവസം മൂന്നാം ജയം നേടിക്കൊണ്ട് സെമി ബെര്‍ത്ത് ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. നാളെ ചിരവൈരികളായ പാകിസ്ഥാനെതിരെ ആണ് ആ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: