തിരുവനന്തപുരം: കേരള സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടന്ന സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ- കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.
കണ്ടാലറിയാവുന്ന 300 ലധികം പേര്‍ക്കെതിരെയാണ് കന്റോണ്മന്റ് പൊലീസ് കേസെടുത്തത്.
എസ്എഫ്ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ചതോടെയാണ് വന്‍ സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗവും സെനറ്റ് ഹാളില്‍ തമ്മില്‍ തല്ലുകയായിരുന്നു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: