ബെംഗളൂരു: കർണാടക മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശചതുർഥി ഘോഷയാത്രയ്‌ക്കിടെ സംഘർഷം. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തെ തുടർന്നാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
Tensions gripped #Nagamangala town in #Karnataka's #Mandya district earlier today (Wednesday) following clashes between two groups during #GanpatiVisarjan.
Stones were allegedly thrown on the procession, which led to the clashes.
Section 144 has been imposed in the area. More… pic.twitter.com/YmHl5gGL1g
— Hate Detector 🔍 (@HateDetectors) September 11, 2024
ബദരികൊപ്പാലു ഗ്രാമത്തിൽ നിന്നുള്ള ചിലർ ഗണപതി വിഗ്രഹ നിമജ്ജനത്തിനായി ഘോഷയാത്ര നടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഘോഷയാത്ര നാഗമംഗലയിലെ പ്രധാന റോഡിലൂടെ കടന്നുപോകുമ്പോൾ കല്ലേറുണ്ടായെന്നും ഇത് തൊട്ടടുത്ത പള്ളിയിൽ നിന്നുമാണെന്ന് ആരോപിച്ചാണ് പ്രശ്നം തുടങ്ങിയത്. ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോൾ കൂടുതൽ സമയം അവിടെ ചിലവഴിച്ചു എന്നാരോപിച്ച് ഇരുസമുദായക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായി.
സ്ഥിതിഗതികൾ വഷളായതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി. ചിലർ കടകൾ തകർക്കുകയും രണ്ട് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
സംഘർഷത്തെ തുടർന്ന് പോലീസ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിക്കുകയും സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ സെക്ഷൻ 163 പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് എസ്പി ബാലദണ്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 46 പേരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കല്ലേറിൽ രണ്ട് പോലീസുകാർ ഉൾപ്പെടെ ഏതാനും പേർക്ക് നിസാര പരുക്കേറ്റു. സെപ്തംബർ 14 വരെ പ്രദേശത്ത് നാലിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: