വയനാട് : ഉരുള്‍ പൊട്ടലില്‍ മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെ നഷ്ടമായ ശ്രുതിയുടെ പ്രതിശ്രുത വരന് ജെന്സന് കണ്ണീരോടെ വിട നല്കി ജന്മനാട്. ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്സണ് അന്ത്യ ചുംബനം നല്കി.വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചു.
ജെന്‍സന്റേയും ശ്രുതിയുടേയും വിവാഹം നടക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അപകടത്തില്‍ പെട്ട് ജെന്സന് മരിക്കുന്നത്. കല്പറ്റയിലെ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ജെന്സണ് ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
നാട്ടുകാര്‍ ജെന്‍സനെ അപ്പുവെന്നാണ് വിളിച്ചിരുന്നത്.ശ്രുതിയുമായി 10 വര്‍ഷമായി പ്രണയത്തിലായിരുന്നു. 15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം ദര്‍ശനത്തിന് വെച്ചത്.
വാഹനാപകടത്തില്‍ ജെന്‍സനൊപ്പം പരിക്കേറ്റ ശ്രുതിയെ കാണിക്കാനായി മൃതദേഹം ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു.ശ്രുതി ജെന്സന് അന്ത്യ ചുംബനത്തോടെ വിട നല്കി. നേരത്തെ പള്ളിയില്‍ കൊണ്ടുപോയി കാണിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും ശ്രുതിയുടെ മാനസിക ശാരീരിക അവസ്ഥ മോശമായതിനാലാണ് അവസാനമായി ഒരുനോക്ക് കാണാന്‍ മൃതദേഹം ആശുപത്രിയിലേക്ക് എത്തിച്ചത്.
15 മിനിറ്റോളമാണ് ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്.
പിന്നീട് അമ്പലവയല്‍ ആണ്ടൂരിലെ വീട്ടിലേക്കാണ് ജെന്‍സന്റെ മൃതദേഹം കൊണ്ടുപോയത്. ഇവിടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നൂറുകണക്കിന് ആളുകളാണ് ജെന്‍സനെ അവസാനമായൊന്ന് കാണാന്‍ വീട്ടിലേത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: