തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസവും ആഹ്ലാദവും പകര്‍ന്ന് ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാര്‍ക്ക് നല്കി തുടങ്ങിയത്. സര്‍ക്കാരില്‍ നിന്നുളള 30 കോടിയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടിയും ചേര്‍ത്താണ് ശമ്പള വിതരണം. വൈകിട്ടോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കും
ഒറ്റത്തവണയായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്നത് ഒന്നര വര്‍ഷത്തിന് ശേഷമാണ്. സെപ്തംബര്‍ മാസത്തെ പെന്ഷന് ഓണത്തിന് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസിക്ക് 74.20 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പെന്ഷന് വിതരണത്തിന്റെ വായ്പാ തിരിച്ചടവിനാണ് സഹായം ലഭിച്ചത്. പെന്ഷന് വിതരണത്തിന് കോര്പ്പറേഷന് പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: