ന്യൂഡൽഹി : ഇന്ത്യയിലെ സിഖ് സമൂഹത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യുഎസില്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സിഖ് സമൂഹത്തിന് തലപ്പാവും വളയും ധരിക്കാനും ഗുരുദ്വാരയില്‍ പോകാനുമുള്ള പോരാട്ടമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. യുഎസ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പരിപാടിക്കിടെയാണ് ഈ പരാമര്‍ശം നടത്തിയത്. ഈ പരിപാടിയില്‍ ഒട്ടേറെ ഖലിസ്ഥാനി നേതാക്കളും പങ്കെടുത്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് ഖലിസ്ഥാനി ഭീകരവാദിയും സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സഹസ്ഥാപകനായ ഗുര്‍പത്വന്ത് സിംഗ് പന്നൂനും രംഗത്തെത്തി.ഇന്ത്യയിലെ സിഖുകാരുടെ നിലനിൽപ്പിന് ഭീഷണിയാണെന്ന രാഹുൽ ഗാന്ധിയുടെ ഈ പ്രസ്താവന ധീരമാണെന്നാണ് ഭീകരൻ പന്നുവിന്റെ അഭിപ്രായം. പ്രത്യേക സ്വതന്ത്ര സിഖ് രാഷ്ട്രം (ഖാലിസ്ഥാൻ) എന്ന സിഖ് ഫോർ ജസ്റ്റിസിന്റെ ആവശ്യം ശരിയാണെന്നാണ് രാഹുലും പറയുന്നതെന്നും പന്നു പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുള്ള വിവേകശൂന്യമായ പെരുമാറ്റത്തിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് ബിജെപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: