ഇസ്ലാമാബാദ് ; പാകിസ്താനിൽ ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ് . ഇസ്ലാമിക മതമൗലികവാദികൾ ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും അവരെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ചെയ്യുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്കെല്ലാം അവിടത്തെ സർക്കാരിന്റെ പിന്തുണയുമുണ്ട്. ഇപ്പോഴിതാ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിൽ നിന്ന് ഒരു വർഷം മുമ്പ് തീവ്ര ഇസ്ലാമിസ്റ്റ് തട്ടിക്കൊണ്ടുപോയ 16 കാരിയെ ഒരു വർഷത്തിന് ശേഷം കോടതിയുടെ ഉത്തരവനുസരിച്ച് പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറി.
ഒരു വർഷത്തോളം നീണ്ടുനിന്ന പീഡനത്തിന് ശേഷം പെൺകുട്ടിയെ ഇസ്ലാം മതത്തിലേക്ക് മതം മാറ്റി നിക്കാഹ് കഴിച്ചുവെന്നാണ് റിപ്പോർട്ട്. കോടതി വിധി പെൺകുട്ടിയ്‌ക്കും, കുടുംബത്തിനും വലിയ ആശ്വാസവും വിജയവുമാണെന്ന് പാകിസ്ഥാൻ ദേരാവർ ഇത്തേഹാദ് ഓർഗനൈസേഷൻ മേധാവി ശിവ ഫഖർ കാച്ചി പറഞ്ഞു.
പെൺകുട്ടിയെ ധീരയായ വനിതയെന്നാണ് ശിവ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം മുതൽ തന്റെ സംഘടന ഇവർക്ക് വേണ്ടി വാദം വാദിക്കുന്നുണ്ടെന്നും ,പോലീസ് ഒടുവിൽ പെൺകുട്ടിയെ കണ്ടെത്തി വനിതാ അഭയകേന്ദ്രത്തിൽ പാർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് നിക്കാഹ് റദ്ദാക്കി കോടതി പെൺകുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: