കോട്ടയം: ഒരു കോടിയില്‍ അധികം രൂപ ബാഗില്‍ കടത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി എക്‌സൈസ് സംഘം. വൈക്കം, കടുത്തുരുത്തി എക്‌സൈസ് സംഘങ്ങളാണ് ഇയാളെ പിടികൂടിയത്. ഓണക്കാലത്തോട് അനുബന്ധിച്ച് ലഹരി കടത്ത് തടയാന്‍ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ നടത്തിയ പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. അന്തര്‍ സംസ്ഥാന ബസ്സില്‍ ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദിന്റെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നുമാണ് പണം കണ്ടെടുത്തത്.
ബസ് തടഞ്ഞ് നിര്‍ത്തിയ ഉദ്യോഗസ്ഥര്‍ ബസില്‍ കയറി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചിരുന്നു. ഈ സമയത്ത് ഷാഹുല്‍ ഹമീദിന്റെ 2 ബാഗുകളും പരിശോധിച്ചു. രണ്ട് ബാഗുകളിലുമായാണ് പണം കണ്ടെത്തിയത്.
പണത്തിന്റെ സ്രോതസ് വ്യക്തമാക്കുന്ന രേഖകളൊന്നും ഷാഹുല്‍ ഹമീദിന്റെ കൈയ്യിലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇയാളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പണവും എക്‌സൈസ് സംഘത്തിന്റെ കസ്റ്റഡിയിലാണ്. ഷാഹുലിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: