ന്യൂയോര്‍ക്ക്: ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന സ്തംഭമാണ് ഭാരതമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഭാരതത്തിന്റെ പുതിയ പ്രതിനിധി പര്‍വതനേനി ഹരീഷിനെ യുഎന്നിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതവും യുഎന്നും തമ്മിലുള്ള സഹകരണം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും അഭിവാദ്യങ്ങള്‍ അന്റോണിയോ ഗുട്ടറസിന് ഹരീഷ് കൈമാറി. ഐക്യരാഷ്ട്ര സഭയിലെ ഭാരത പ്രതിനിധിയായി പര്‍വതനേനി കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 78-ാമത് സെഷന് പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസുമായും ഹരീഷ് കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: