തിരുവനന്തപുരം: ഹോട്ടലില്‍ വിളമ്പിയ ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതായി ആരോപണം. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍ സെന്ററില്‍ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിന്റെ മകള്‍ സനുഷയാണ് വട വാങ്ങിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് ടിഫിന്‍ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പേട്ട പൊലീസും ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: