തിരുവനന്തപുരം: നടൻ വിനയ് ഫോർട്ട് ക്രിയേറ്റീവ് ഹെഡ് ആയി മീഡിയ ബ്രാൻഡിംഗ് -ഡിജിറ്റൽ മാർക്കറ്റിംഗ് സേവനവുമായി പുതിയൊരു കമ്പനി. വിനയ് ഫോർട്ടിനെ കൂടാതെ വര്‍ഷങ്ങളായി പരസ്യ രംഗത്ത് സജീവമായ സുനീഷ്, മധു എന്നിവർ ചേർന്നുള്ള ദ ബ്രാൻഡിംഗ് കമ്പനി(TBC) പ്രവർത്തനമാരംഭിച്ചു.
മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിനയ് ഫോര്‍ട്ട്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും അഭിനയത്തില്‍ ബിരുദാനനന്തര ബിരുദം കരസ്ഥമാക്കിയ ശേഷമാണ് വിനയ് സിനിമ മേഖലയില്‍ നിലയുറപ്പിച്ചത്. ലോകനിലവാരത്തിലുള്ള പ്രോഡക്റ്റ് ബ്രാന്‍ഡിങ്ങുകളില്‍ അതീവ ശ്രദ്ധാലുവാണ് 15 വര്‍ഷത്തിനുശേഷം വിനയ് ആദ്യമായി ഭാഗമാവുന്ന ഒരു കമ്പനി എന്നുള്ള വിശേഷണവും TBC ക്ക് ഉണ്ട്.
ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലോഗോ ഡിസൈനിങ് മുതൽ ആ പ്രോഡക്റ്റ് എങ്ങനെ മാർക്കറ്റിൽ ഏത് സമയത്ത് ഇറങ്ങണം എന്നും ഏതുതരം പ്രമോഷനുകൾ ചെയ്യണം എന്നുമുള്ള കംപ്ലീറ്റ് മാർക്കറ്റ് സ്റ്റഡിയും, ബ്രാൻഡ് മാനേജ്മെന്റിന്റെ കൂടെ സമയം ചിലവിട്ട് അവരുടെ പ്രോഡക്റ്റ് ന്റെ അല്ലെങ്കിൽ സർവീസ് ന്റെ ക്വാളിറ്റിയും, പ്രശ്നങ്ങളും, കോംപ്പീറ്റീഷൻ അടക്കം മനസിലാക്കിയാണ് TBC പ്രമോഷൻ പ്ലാനുകൾ ഉണ്ടാക്കുന്നത്. അതുതന്നെയാണ് ഈ ഏജൻസിയെ മറ്റ് സാധാരണ പരസ്യ കമ്പനികളിൽ നിന്നും മാറ്റി നിർത്തുന്നത്. ബ്രാൻഡിന്റെ മാർക്കറ്റിങ്ങിലെ സമസ്ത മേഖലകളെയും TBC കൈകാര്യം ചെയ്യുന്നുണ്ട്.
10 വർഷത്തിലേറെയായി പരസ്യ മേഖലയിലെ സജീവ സാന്നിധ്യമായ സൂനിഷാണ് കമ്പനിയുടെ സിഇഒ.. മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും, കഴിഞ്ഞ 5 വർഷത്തിലേറേയായി പരസ്യ ഏജൻസി യുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എന്നീ ജോലികൾ ചെയ്ത പരിചയസമ്പത്തുമായാണ് സുനീഷ് TBC ക്ക് രൂപം നൽകിയത്. XYLEM LEARNING, ELANCE LEARNING, ENGLISH CAFE, KENZA TMT, OXYGEN DIGITAL EXPERT, KIWI ICE CREAM, SKEI ICE CREAM,EDUMPUS STUDY ABROAD തുടങ്ങിയ കമ്പനികളുടെ ബ്രാന്‍ഡിഗും കാമ്പയിനുകളും സുനീഷ് മുമ്പ് ചെയ്തിട്ടുണ്ട്.
കാല് നൂറ്റാണ്ടായി ഇവന്റ് മാനേജ്മെന്റ് രംഗത്ത് മധുവാണ് കമ്പനിയുടെ മറ്റൊരു ഡയറക്ടര്‍. പ്രവര്‍ത്തിച്ചു വരുന്നു. നിരവധി പ്രോഡക്ട് ലോഞ്ചുകള്‍ക്കും കോര്‍പ്പറേറ്റ് ഇവന്റുകള്‍ക്കും ഇന്ത്യക്കകത്തും പുറത്തും മധു നേതൃത്വം നല്‍കിയിട്ടുണ്ട്. TBC യുടെ ഇവന്റ് മാനേജ്മെന്റ് ടീം മധുവിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്
അടുത്ത ഒരുവർഷത്തിൽ കേരളത്തിലെ ചെറുതും വലുതുമായ ബ്രാന്റുകൾക്കും, സ്റ്റാർട്ട് അപ്പുകൾക്കും വേണ്ട എല്ലാ വിധ ബ്രാൻഡിംഗ് & മാർക്കറ്റിംഗ് സേവനങ്ങളും നൽകുകയും തുടർന്ന് TBC യുടെ സേവനം ഇന്ത്യയിലുടനീളവും GEC കൺട്രികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് TBC യുടെ ലക്ഷ്യം എന്ന് സുനീഷ് പറയുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: