തിരുവനന്തപുരം: നഗരസഭയുടെ കീഴിലുള്ള ശ്രീചിത്ര ഹോമിലെ കുട്ടികള്‍ക്കൊപ്പം ഓണസദ്യയില്‍ പങ്കുചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഓണസമ്മാനങ്ങളുമായാണ് ഗവര്‍ണര്‍ ശ്രീചിത്ര ഹോമിലെത്തിയത്. ബുക്കും പേനയും വിവിധ നിറങ്ങളിലുള്ള ചായ പെന്‍സിലും കളര്‍ സെറ്റും അടങ്ങിയ സമ്മാനം ഗവര്‍ണര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.
ഉച്ചയ്ക്ക് 12 മണിയോടെ സ്ഥലത്തെത്തിയ ഗവര്‍ണറെ ശ്രീചിത്രാപൂവര് ഹോം സൂപ്രണ്ട് വി.ബിന്ദുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുറച്ചുനേരം കുട്ടികള്‍ക്കൊപ്പം ചെലവഴിച്ച അദ്ദേഹം, ശ്രീചിത്ര ഹോമിലെ പ്രവര്‍ത്തനങ്ങളും അന്തേവാസികളുടെ താമസസ്ഥലവും സന്ദര്‍ശിച്ചു. അതിനുശേഷം ഭക്ഷണശാലയിലെത്തി ഓണസദ്യയില്‍ പങ്കുചേര്‍ന്ന ഗവര്‍ണര്‍, കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തും അവരോടൊപ്പം ഭക്ഷണം കഴിച്ചും വിശേഷങ്ങള്‍ പങ്കുവച്ചുമണ് മടങ്ങിയത്.
ഹേമ കമ്മിറ്റി:
ഹൈക്കോടതി നിര്‍ദേശം ശരിവച്ച് ഗവര്‍ണറും
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ ശരിവച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മലയാള സിനിമയില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയായെന്നത് ഒരു വസ്തുതയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നാലു വര്‍ഷം നടപടിയെടുത്തില്ലെന്ന കോടതിയുടെ വിമര്‍ശനത്തെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: