Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മരുന്നു വില: ആശ്വാസം പകരുന്ന തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 04:45 am IST
in Editorial

കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിവരുന്ന ഈ കാലത്ത് കാന്‍സര്‍ മരുന്നുകളുടെ വില ഗണ്യമായി കുറയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പൊതുജനത്തിനു കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. പ്രധാന മരുന്നുകളുടെ ജിഎസ്ടി പകുതിയില്‍ താഴെയായി കുറയ്‌ക്കുന്നതോടെ മരുന്നു വിലയില്‍ കാര്യമായ കുറവു വരും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്ന കാര്യം ആലോചനയിലുണ്ടുതാനും. ജനങ്ങളുടെ മനസ്സും വേദനയും മനസ്സിലാക്കിയുള്ള ഇത്തരം തീരുമാനങ്ങളും നടപടികളുമാണ് ജനകീയ സര്‍ക്കാരില്‍നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് ഉയരാന്‍ സര്‍ക്കാരിന് കഴിയുന്നു എന്നതാണ് ഏറെ സ്വാഗതാര്‍ഹം.

മുന്നറിയിപ്പില്ലാതെ കടന്നു വരുന്ന കൊലയാളിയായ കാന്‍സറിന്റെ ഭീകരമുഖം ദിവസംപ്രതി സമൂഹത്തെ പേടിപ്പെടുത്തിക്കൊണ്ടു വളര്‍ന്നു വരുന്ന കാലമാണിത്. അപൂര്‍വമായി കേട്ടിരുന്ന ഈ രോഗം സര്‍വ സാധാരണമായി മാറുന്നു. ആരും എപ്പോള്‍ വേണമെങ്കിലും അതിന്റെ പിടിയില്‍പ്പെടാമെന്നതാണ് അവസ്ഥ. പിടിച്ചാല്‍ പിടിവിടാത്ത ഈ രോഗത്തിന്റെ തീവ്രത ആരോഗ്യത്തേയും അതിനുള്ള ചികിത്സാ ചെലവ് കുടുംബങ്ങളേയും തകര്‍ക്കും. പ്രത്യേകിച്ച്, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത കുടുംബങ്ങളെ. അത്തരക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമയത്തില്‍ വന്നേക്കാവുന്ന ഇളവ് സഹായകമാകും. ജീവിത ശൈലിയിലും ആഹാര രീതിയിലും മറ്റും വന്ന മാറ്റങ്ങളും ജല-വായു-പരിസര മലിനീകരണവും പുകവലിയും മദ്യപാനവും മറ്റും രോഗത്തിനു കാരണമായേക്കാമെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. അതിനൊക്കെ ഒരു പരിധിവരെ നാമൊക്കെ ഉത്തരവാദികളുമായിരിക്കാം. പക്ഷേ, രോഗം ആരുടേയും കുറ്റമല്ലല്ലോ. കാന്‍സറില്‍ത്തന്നെ ഏറ്റവും വ്യാപകമായതാണ് സ്തനാര്‍ബുദവും ശ്വാസകോശാര്‍ബുദവും. അവയ്‌ക്കുള്ള മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവ്, ഈ നടപടിയോടെ ഉണ്ടാവും. കീമോ തെറാപ്പിക്കുള്ള മരുന്നുവിലയിലും മാറ്റം വരും.

ആരോഗ്യ-ചികിത്സാ മേഖല പൊതുവെ, സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാനാവാത്തവിധം വിലപിടിച്ചതായി മാറുകയാണിന്ന്. ആധുനിക സംവിധാനങ്ങളും ചികിത്സാ രീതികളും ഈ മേഖലയില്‍ കടന്നു വരുന്നുണ്ടെങ്കിലും അവയുടെ ചെലവു താങ്ങാനാവാത്തതാണ്. മരുന്നുകളുടേയും ചികിത്സാ ഉപകരണങ്ങളുടേയും അനുബന്ധ സാധനങ്ങളുടേയും വിലയും ഏറി നില്‍ക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവുകയുമില്ല. ഈ സാഹചര്യങ്ങളുടെ ഗൗരവത്തിലേയ്‌ക്കു കണ്ണും മനസ്സും അര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു എന്നത് ചാരിതാര്‍ഥ്യ ജനകം തന്നെ. ജനൗഷധി മരുന്നുകളും അവ ലഭ്യമാക്കുന്ന കടകളും പാവപ്പെട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളും ഈ നിലയ്‌ക്കുള്ള സ്വാഗതാര്‍ഹമായ നടപടികളാണ്. ഇത്തരം നടപടികളുടെ ഗുണഭോക്താക്കളാകുന്നതിനൊപ്പം ആരോഗ്യപൂര്‍ണമായ ജീവിതത്തിനു വേണ്ട മുന്‍കരുതലെടുക്കാനും സമൂഹം തയ്യാറാകുമ്പോഴേ സര്‍ക്കാര്‍ നയങ്ങളുടെ യഥാര്‍ഥ ഗുണഫലം ജനങ്ങളിലെത്തുകയുള്ളു.

Tags: Central GovernmentCancer patientHealth insurancereliefDrug pricing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Article

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

India

പ്രാദേശിക വ്യോമഗതാഗത ബന്ധം മെച്ചപ്പെടുത്തല്‍ മോഡിഫൈഡ് ഉഡാന്‍ പദ്ധതിക്ക് 28,840 കോടി

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.