ന്യൂദല്‍ഹി : ഭാരതം തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനമായ തേജസില്‍ പറന്ന് കര, നാവിക, വ്യോമസേന ഉപമേധാവിമാര്‍. വൈസ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (വിസിഎഎസ്) എയര്‍ മാര്‍ഷല്‍ എ.പി സിങ്ങായിരുന്നു പൈലറ്റ്. ആര്‍മി സ്റ്റാഫ് വൈസ് ചീഫ്ം ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്മണി, നാവികസേനയുടെ വൈസ് ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. രാജസ്ഥാനിലെ ജോധ്പൂരാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.
വ്യോമസേനയുടെ തരംഗ് ശക്തി 2024 അഭ്യാസത്തിന്റെ ഭാഗമായിരുന്നു ഈ പ്രകടനം. രാജ്യത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര സൈനികാഭ്യാസമാണിത്. വിദേശ രാജ്യങ്ങളുമായി പ്രവര്‍ത്തനക്ഷമതയും സഹകരണവും മെച്ചപ്പെടുത്തുകയാണ് അഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത്. മേക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന് കീഴില്‍ എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സി (എഡിഎ) വികസിപ്പിച്ച് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച യുദ്ധവിമാനമാണ് തേജസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: