കൊച്ചി: കേരളത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണിമുകുന്ദന്‍ സ്വന്തമായൊരു ഇടം മലയാളത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിന്റെ അക്ഷീണ പ്രയ്തനം ശ്രദ്ധേയമാണ്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ട്രാന്‍സ്ഫര്‍മേഷനുകള്‍ നമ്മള്‍ പ്രക്ഷേകര്‍ നോക്കിനിന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും മറ്റും എന്നും ആരോഗ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പതിവാണ്. തന്റെ ശരീരവും ശാരീരവും ഒത്തുചേര്‍ന്നാല്‍ മാത്രമേ താന്‍ ചെയ്യുന്ന കഥാപാത്രം പൂര്‍ണ്ണമാവുകയുള്ളൂ എന്ന് കൃത്യമായ അര്‍പ്പണബോധമുള്ള താരമാണ് ഉണ്ണിമുകുന്ദന്‍ എന്നുറപ്പിച്ചു പറയാം. മാളികപ്പുറം എന്ന ചിത്രത്തില്‍ അല്പം വയറൊക്കെ ചാടിയ ആ ശരീരപ്രകൃതിയില്‍ നിന്ന് ഇപ്പോഴത്തെ മാര്‍ക്കോയിലേക്കുള്ള ട്രാന്‍സ്ഫര്‍മേഷന് വേണ്ടിയുള്ള പ്രയത്‌നത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.
മലയാളികള്‍ പ്രതീക്ഷയോടെയാണ് മാര്‍ക്കോയുടെ വരവിനായി കാത്തിരിക്കുന്നത്. 30 കോടിയോളം ബഡ്ജറ്റില്‍ ഷൂട്ട് പൂര്‍ത്തീകരിച്ച ചിത്രമാണ് മാര്‍ക്കോ, ക്യൂബസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ ക്യൂബസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദും, ഉണ്ണിമുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് മാര്‍ക്കോ നിര്‍മ്മിച്ചിരിക്കുന്നത്.
Most tSylish & blooded violence ടോണില്‍ ആവും ചിത്രത്തിന്റെ കഥ പറച്ചില്‍ എന്ന് അനുമാനിക്കുന്നു കാരണം,ചിത്രത്തിന്റെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഹനീഫ് അധീനിയാണ്,.ഈ സിനിമ കാണുന്ന പ്രേക്ഷകര്‍ക്കിടയില്‍ ഒരു വിറയില്‍ ഉണ്ടാക്കുമെന്നും അത്രത്തോളം വയലന്റും, ബ്രൂട്ടലും ആയിരിക്കും ഈ സിനിമ എന്നും കേന്ദ്ര കഥാപാത്രമായ ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖവേളയില്‍ ഈ സിനിമയെ കുറിച്ച് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: