തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി 2022 ജൂലൈ ഒന്നിന് ആരംഭിച്ച ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ കഴിഞ്ഞ മാസം 31 വരെ 2.87 ലക്ഷം പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിനു പുറത്ത് ചികിത്സ നേടിയ 3274 പേരും ഇതില്‍പ്പെടും.രണ്ടര വര്‍ഷത്തിനുള്ളില്‍ 1485 കോടി രൂപയാണ് ചികിത്സാ ചെലവായി നല്‍കിയത്. ഇതില്‍ 1341.12 കോടി രൂപ സ്വകാര്യ ആശുപത്രിയിലെ ചിലവാണ്. 87.15 കോടി രൂപയാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ചെലവ് . ഗുരുതര രോഗങ്ങള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവക്കുള്ള പ്രത്യേക നിധിയില്‍ നിന്ന് 56.29 കോടി രൂപ അനുവദിച്ചു. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സ തേടിയതിന് നാല് കോടി രൂപയും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: