Kerala

വഖ്ഫ് ഭേഗഗതി ബില്‍: വഖ്ഫ് ബോര്‍ഡ് മതപണ്ഡിതരുടേതടക്കം അഭിപ്രായങ്ങള്‍ സമാഹരിക്കുന്നു

Published by

കൊച്ചി: വഖ്ഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കേണ്ട ആക്ഷേപങ്ങള്‍, ബില്‍ ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും സംസ്ഥാനത്തെ ബന്ധപ്പെട്ട ബോര്‍ഡുകള്‍, കമ്മീഷനുകള്‍, നിയമവിദഗ്ദര്‍, വിവിധ വിഭാഗം മതപണ്ഡിതര്‍ എന്നിവരുമായി സംവദിക്കുന്നതിനും സംസ്ഥാന വഖ്ഫ് വകുപ്പും വഖ്ഫ് ബോര്‍ഡും ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. 10ന് രാവിലെ 10.30 ന് കൊച്ചി ഐഎംഎ ഹൗസില്‍ നടക്കുന്ന ശില്‍പശാലയില്‍ സംസ്ഥാനത്ത് നിന്നുള്ള എം.പി.മാര്‍, എം.എല്‍.എ.മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് 2 മണി വരെയാണ് ശില്‍പശാല. ശില്‍പശാലയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍, ചര്‍ച്ച എന്നിവ ഉണ്ടായിരിക്കും. എഴുതി തയ്യാറാക്കി നല്‍കുന്ന ആക്ഷേപങ്ങളും നേരിട്ട് പങ്കെടുത്ത് ഉന്നയിക്കുന്ന അഭിപ്രായങ്ങളും സമാഹരിച്ച് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ സംസ്ഥാന വഖ്ഫ് വകുപ്പ് ബോധിപ്പിക്കും. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ശില്‍പശാല വഖ്ഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by