കൊച്ചി :കടവന്ത്രയില്‍ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളയിലായി. എറണാകുളത്ത് നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. ആലപ്പുഴയിലെ വീട്ടില്‍ സുഭദ്രയെ എത്തിക്കുമ്പോള്‍ മാത്യൂസിന്റെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
സുഭദ്ര എന്ന് സംശയിക്കുന്ന സ്ത്രീ മാത്യുസിന്റെ വീട്ടില്‍ എത്തിയിരുന്നതായി അയല്‍വാസി കുട്ടച്ചനും വെളിപ്പെടുത്തി. കൈയില്‍ പിടിച്ചുകൊണ്ട് വരികയായിരുന്നുവെന്നും ഒപ്പം 4 പേര് ഉണ്ടായിരുന്നുവെന്നും കുട്ടച്ചന് പറഞ്ഞു. എറണാകുളത്തുകാരിയാണെന്നും പനി വന്നതിനാല്‍ കൊണ്ടുവന്നതാണെന്നുമാണ് പറഞ്ഞിരുന്നത്.
ഇരു കൂട്ടരും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്ര പണം പലിശയ്ക്ക് കൊടുത്തിരുന്നതായും വിവരമുണ്ട്.പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശര്‍മിളയും ഒളിവിലാണ്. ഓഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. തുടര്‍ന്ന് മകന് നല്കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്
വാടക വീട്ടില്‍ ദമ്പതികളോടൊപ്പമാണ് സുഭദ്ര താമസിച്ചത്. 2,3ദിവസം ഇവരുടെ ഒപ്പം വീട്ടില്‍ താമസിച്ചുവെന്നാണ് വിവരം. ദമ്പതികളെ കാണാതായതോടെയാണ് സംശയം ഏറിയത്.പ്രതികള്‍ക്കായി അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു.
സുഭദ്രയെ കൊലപ്പെടുത്തി എന്നുതന്നെയാണ് പൊലീസ് നിഗമനം.ഉഡുപ്പി സ്വദേശിനി ശര്‍മ്മിളയുമായി സുഭദ്രയ്ക്ക് അടുത്ത പരിചയമുണ്ട്.മുമ്പ് സുഭദ്ര നടത്തിയിരുന്ന വനിതാ ഹോസ്റ്റലില്‍ ശര്‍മ്മിള താമസിച്ചിരുന്നു. ഈ പരിചയം പിന്നീട് സുഭദ്രയുടെ വീട്ടില്‍ താമസിക്കുന്ന വിധത്തിലുമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: