Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വഖഫ് ഭേദഗതി ബില്‍ തള്ളിക്കളയണമെന്ന സക്കീര്‍ നായിക്കിന്റെ ആഹ്വാനം, ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശ് മോഡല്‍ കലാപത്തിനോ?

മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വഖഫ് ബില്ലിനെതിരെ സമരം ചെയ്യാന്‍ മതമൗലികവാദിയായ പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ ആഹ്വാനം. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ പല ഭാഗത്തും മുസ്ലിംസംഘടനകള്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. മുസ്ലിങ്ങള്‍ ഭീഷണിയില്‍ എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചാണ് സമരത്തിന് മുസ്ലിങ്ങളെ അണിചേര്‍ക്കുന്നത്.

Janmabhumi Online by Janmabhumi Online
Sep 10, 2024, 06:24 pm IST
in India
മതമൗലികവാദ പ്രചാരകന്‍ സക്കീര്‍ നായിക്ക് (വലത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സ്പീക്കറുമേന്തി മുസ്ലിം പ്രവര്‍ത്തകന്‍ (നടുവില്‍) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒരു ഗ്രാമത്തില്‍ പ്രതിഷേധിക്കുന്ന മുസ്ലിങ്ങള്‍ (ഇടത്ത്)

മതമൗലികവാദ പ്രചാരകന്‍ സക്കീര്‍ നായിക്ക് (വലത്ത്) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സ്പീക്കറുമേന്തി മുസ്ലിം പ്രവര്‍ത്തകന്‍ (നടുവില്‍) വഖഫ് ഭേദഗതി ബില്ലിനെതിരെ ഒരു ഗ്രാമത്തില്‍ പ്രതിഷേധിക്കുന്ന മുസ്ലിങ്ങള്‍ (ഇടത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വഖഫ് ബില്ലിനെതിരെ (Wakf amendment bill)  സമരം ചെയ്യാന്‍ മതമൗലികവാദിയായ പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ ആഹ്വാനം. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ പല ഭാഗത്തും മുസ്ലിംസംഘടനകള്‍ ബംഗ്ലാദേശ് മോ‍ഡല്‍ കലാപത്തിന് ഇന്ത്യയില്‍ കോപ്പുകൂട്ടുകയാണെന്ന് അഭ്യൂഹം. . മുസ്ലിങ്ങള്‍ ഭീഷണിയില്‍ (#Muslimsunderthreat) എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചാണ് സമരത്തിന് മുസ്ലിങ്ങളെ അണിചേര്‍ക്കുന്നത്.

വഖഫ് ഭേദഗതി ബില്ലിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രചാരണങ്ങളിലേക്ക് സാധാരണ മുസ്ലിങ്ങളെ വഴിതെറ്റിക്കരുതെന്ന് അപേക്ഷിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കുവെച്ച വീഡിയോ:

Please do not mislead the innocent Muslims from outside our country. India is a democratic country and people have the right to their own opinion. False propaganda will lead to wrong narratives. https://t.co/3W3YwtyJjI pic.twitter.com/LwV9Jh1YTg

— Kiren Rijiju (@KirenRijiju) September 10, 2024

ഇതിന്റെ ഭാഗമായി ബംഗ്ലാദേശ് മോഡലില്‍ രാജ്യത്താകെ കലാപം നടത്താന്‍ മുസ്ലിങ്ങള്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. തീവെയ്പ്, റോഡ് ഉപരോധം, കല്ലേറ് തുടങ്ങിയ നടത്തി ഇതൊരു ദേശീയ തലത്തിലുള്ള കലാപമായി വളര്‍ത്താനാണ് അവര്‍ ശ്രമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വഖഫ് എന്ന് തിരിച്ചറിയുന്ന ഏതൊരു സർക്കാർ സ്വത്തും അങ്ങനെ ഇല്ലാതാക്കുന്നതാണ് വഖഫ് ഭേദഗതി ബിൽ . അനിശ്ചിതത്വമുണ്ടായാൽ പ്രദേശത്തിന്റെ കലക്ടർ ഉടമസ്ഥാവകാശം നിർണ്ണയിക്കുകയും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. സർക്കാർ വസ്തുവായി കണക്കാക്കിയാൽ റവന്യൂ രേഖകൾ പുതുക്കും.

വഖഫ് ഭേദഗതി ബില്ലിനെതിരായ സക്കീര്‍ നായിക്കിന്റെ ആഹ്വാനം

ആരാണ് സക്കീര്‍ നായിക്ക്?

ജൂലൈ 2016 ല്‍ നടന്ന ധാക്കാ കഫേ സ്ഫോടനത്തിന് ശേഷം ഇന്ത്യയില്‍ നിന്നും മലേഷ്യയിലേക്ക് കുടിയേറിയ മതമൗലിക വാദിയായ ഇസ്ലാം പണ്ഡിതനാണ് സക്കീര്‍ നായിക്ക്. മതസ്പര്‍ധ വളര്‍ത്തുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു, തീവ്രവാദത്തിന് ഫണ്ടിംഗ് ചെയ്യുന്നു എന്ന കുറ്റാരോപണങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

എന്താണ് വഖഫ് ഭേദഗതി ബില്‍?

മതപരമോ ജീവകാരുണ്യമോ സ്വകാര്യമോ ആയ ആവശ്യങ്ങൾക്കായി മുസ്‌ലിംകൾ നൽകുന്ന വ്യക്തിഗത സ്വത്താണ് വഖഫ്. വസ്തുവിന്റെ ഗുണഭോക്താക്കൾ വ്യത്യസ്തരാകാമെങ്കിലും, വസ്തുവിന്റെ ഉടമസ്ഥാവകാശം ദൈവത്തിൻറേതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഒരു വസ്തുവിനെ വഖഫ് ആയി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അതിന്റെ സ്വഭാവം എന്നെന്നേക്കുമായി മാറുന്നു, അത് തിരിച്ചെടുക്കാൻ കഴിയില്ല.

എന്തൊക്കെയാണ് വഖഫ് ഭേദഗതി ബില്ലിലെ പ്രധാന മാറ്റങ്ങൾ?

വഖഫ് നിയമത്തിന്റെ നിലവിലുള്ള ചട്ടക്കൂടിൽ കാര്യമായ മാറ്റം വരുത്താനാണ് ബിൽ ശ്രമിക്കുന്നത്. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് മാറ്റുന്നതാണ് നിർദ്ദിഷ്ട ഭേദഗതി. 1995ലെ വഖഫ് നിയമത്തിൽ നിന്ന് നിയമത്തിന്റെ പേര് ഏകീകൃത വഖഫ് മാനേജ്‌മെൻ്റ്, എംപവർമെൻ്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്‌മെൻ്റ് ആക്‌ട്, 1995 എന്നാക്കി മാറ്റാൻ ബിൽ ലക്ഷ്യമിടുന്നു.

പ്രധാനമായും മൂന്ന് പുതിയ വ്യവസ്ഥകളാണ് ഇത് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.

വകുപ്പ് 3A ആണ് ഒന്നാമത്. സ്വത്തിന്റെ നിയമാനുസൃത ഉടമയും അത്തരം സ്വത്ത് കൈമാറുന്നതിനോ സമർപ്പിക്കുന്നതിനോ മറ്റ് കഴിവുകളോ ഇല്ലാത്ത ആളാണെങ്കിൽ, ഒരു വ്യക്തിയും വഖഫ് നൽകരുതെന്നാണ് ഈ ഭേദഗതി പറയുന്നത്. ചുരുക്കത്തിൽ ഒരു വ്യക്തിയുടേതല്ലാത്ത ഭൂമി വഖഫ് ആയി നൽകാൻ സാധിക്കില്ലെന്നാണ് ഈ ഭേദഗതി പ്രസ്താവിക്കുന്നത്.

രണ്ടാമതായി, “ഈ നിയമം ഉണ്ടാവുന്നത് മുമ്പോ ശേഷമോ വഖഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സർക്കാർ സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല” എന്ന് പ്രസ്താവിക്കുന്ന വകുപ്പ് 3C(1) ആണ്.

മൂന്നാമതായി, വഖഫ് ആയി നൽകിയിട്ടുള്ള ഒരു വസ്തു സർക്കാർ ഭൂമിയാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് 3C(2). “അത്തരത്തിലുള്ള ഏതെങ്കിലും സ്വത്ത് സർക്കാർ സ്വത്താണോ എന്നതിനെക്കുറിച്ച് എന്തെങ്കിലും ചോദ്യം ഉയർന്നാൽ, അത് അധികാരപരിധിയുള്ള കളക്ടറിലേക്ക് റഫർ ചെയ്യുന്നതാണ്. അദ്ദേഹം ഉചിതമെന്ന് തോന്നുന്ന തരത്തിലുള്ള അന്വേഷണം നടത്തുകയും അത്തരം സ്വത്ത് സർക്കാർ സ്വത്താണോ അല്ലയോ എന്ന് നിർണയിക്കുകയും സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യും,” ബിൽ പറയുന്നു.

വഖഫ് ഭേദഗതി ബില്‍ മുസ്ലിങ്ങള്‍ക്കെതിരല്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

പുതിയ ബില്ല് ആരുടെയും അവകാശങ്ങൾ പിടിച്ചുപറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലെന്നും നീതി ലഭിക്കാത്തവർക്ക് നീതി ലഭ്യമാക്കാനാണ് കേന്ദ്രസർക്കാർ ബില്ലിലൂടെ ശ്രമിക്കുന്നതെന്നും കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജിജു ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ വിവിധ മതസ്ഥര്‍ അംഗങ്ങളാവണമെന്നല്ല ബില്ലില്‍ പറയുന്നത്. ഒരു എം.പിയും ബോര്‍ഡില്‍ അംഗമാവണമെന്നാണ് നിര്‍ദേശം. ഒരു എം.പി. ഹിന്ദുവോ ക്രിസ്ത്യാനിയോ ആയാല്‍ എന്തുചെയ്യാന്‍ കഴിയും? എം.പിയായതുകൊണ്ട് വഖഫ് ബോര്‍ഡില്‍ അംഗമാക്കപ്പെട്ട അദ്ദേഹത്തിന്റെ മതം മാറ്റാന്‍ കഴിയുമോയെന്നും റിജുജു ചോദിച്ചു.

1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യന്‍സി, ഡവലപ്മെന്റ് നിയമം 1995 എന്നാക്കി പേര് മാറ്റിയാണ് തയാറാക്കിയത്. ബില്ലിന്റെ പകര്‍പ്പുകള്‍ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസം നല്കിയിരുന്നു. നീതിയിക്കും അവകാശങ്ങൾക്കുമായി പോരാടുന്നത് തങ്ങൾ തുടരും. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായിട്ടല്ല വഖഫ് ബോർഡുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതിയുണ്ടാകുന്നത്. നിരവധി തവണ ഭേദഗതിയ്‌ക്ക് വിധേയമാക്കണം എന്നും കിരൺ റിജ്ജിജു വ്യക്തമാക്കി.

പ്രതിപക്ഷം മുസ്‌ലിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞദിവസം രാത്രിവരെ വിവിധ മുസ്‌ലിം പ്രതിനിധിസംഘം തന്നെവന്നുകണ്ടു. വഖഫ് ബോര്‍ഡുകള്‍ മാഫിയകള്‍ കീഴടക്കിയെന്ന് പല എം.പിമാരും തന്നോട് പറഞ്ഞു. ബില്ലിനെ വ്യക്തിപരമായി അനുകൂലിക്കുന്നെങ്കിലും പാര്‍ട്ടിയുടെ നിലപാട് അല്ലാത്തതിനാല്‍ അത് പറയാന്‍ സാധിക്കുന്നില്ലെന്ന് പല എം.പിമാരും പറഞ്ഞു. പല തട്ടുകളില്‍ രാജ്യവ്യാപകമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും ബില്ലിനെ പിന്തുണയ്‌ക്കണം. നിങ്ങൾ ഒരിക്കലും രാജ്യത്തിനോ ജനങ്ങൾക്കോ വേണ്ടി ചെയ്യാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നത്. അതിനാൽ പിന്തുണയ്‌ക്കണം. എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്. ബില്ലിനെ പിന്തുണച്ചാൽ കോടിക്കണക്കിന് ആളുകളുടെ പുണ്യം നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സ്വത്തും വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ട് സ്വന്തമാക്കുന്ന നിലവിലെ നിയമ വ്യവസ്ഥയായ 40-ാം വകുപ്പ് പുതിയ ബില്ലില്‍ റദ്ദാക്കിയിട്ടുണ്ട്. വനിതകളെയും ജനപ്രതിനിധികളെയും വഖഫ് ബോര്‍ഡുകളിലും വഖഫ് കൗണ്‍സിലിലും ഉള്‍പ്പെടുത്തും. വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് കര്‍ശന പരിശോധന നടത്തും.

റവന്യൂ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു മാത്രമേ ഭൂമി വഖഫ് സ്വത്താക്കി മാറ്റൂ. നിലവിലെ സുന്നി വഖഫ്, ഷിയ വഖഫ് ബോര്‍ഡുകള്‍ക്ക് പുറമേ ആഗാഘാനി വഖഫ്, ബോറ വഖഫ് എന്നിവയും നിലവില്‍ വരും. വഖഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക പോര്‍ട്ടല്‍ നിലവില്‍ വരും. വഖഫ് ഭൂമിയുടെ വിവരങ്ങള്‍ക്കായി ഡേറ്റാബേസ് തയാറാക്കും.

 

Tags: #ZakirNaik#Modigovernment3.0#WaqfAct #WaqfBoardbill #WaqfAmendmentAct2024#MuslimsUnderThreat#Wakfamendmentbill#Wakf
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത (വലത്ത്)
India

സര്‍ക്കാര്‍ ഭൂമി ഒരിയ്‌ക്കലും വഖഫ് ആകില്ലെന്നും അത് തിരിച്ചുപിടിക്കാനാകുമെന്നും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി തുഷാര്‍ മേത്തയുടെ വാദം

India

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിലെത്തിയ 73 ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടങ്ങി

India

വഖഫ് സ്വത്ത് നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറൊട്ടിക്കേണ്ടി വരില്ലായിരുന്നു: മോദി

വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ അക്രമികള്‍ കത്തിച്ച വാഹനങ്ങള്‍ (ഇടത്ത്) ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് (വലത്ത്)
India

ബംഗാളില്‍ വഖഫ് ഭേദഗതി ബില്ലിനെതിരായ സമരത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ അക്രമം; അക്രമത്തെ അടിച്ചമര്‍ത്തും: ഗവര്‍ണര്‍ സി.വി. ആനന്ദബോസ്

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

പുതിയ വാര്‍ത്തകള്‍

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍: മലയാളത്തിന്റെ മഹാഭാഷ്യകാരന്‍

കവിത: ഒരു സിന്ദൂരക്കാലത്തെ നയം

വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ആത്മഹത്യക്ക് ശ്രമിച്ചു; തീവ്രപരിചരണ വിഭാ​ഗത്തില്‍ ചികിത്സയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies