Entertainment

എന്റെ ഗാഥ ജാമിനു ജന്മദിനാശംസകള്‍; മഞ്ജു വാര്യര്‍ക്ക് ആശംസയുമായി ഗീതു മോഹന്‍ദാസ്

എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിങ്ങളുടെ സാന്നിദ്ധ്യം തന്റെ ജീവിതത്തില്‍ ഒരു സുസ്ഥിരമായ വെളിച്ചമായി നിലകൊള്ളുന്നു

Published by

ചൊവ്വാഴ്ച ജന്മദിനം ആഘോഷിക്കുന്ന നടി മഞ്ജുവാര്യര്‍ക്ക് സാമൂഹ്യ മാധ്യമത്തിലൂടെ ആശംസ നേര്‍ന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. കുറിപ്പില്‍ ഗാഥാ ജാം എന്ന് വിശേഷിപ്പിച്ചാണ് മഞ്ജു വാര്യര്‍ക്ക് ആശംസ കുറിപ്പിട്ടിരിക്കുന്നത്.

ഗീതു മോഹന്‍ദാസിന്റെ ആശംസകളിങ്ങനെ:

എല്ലാം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്ത് നിങ്ങളുടെ സാന്നിദ്ധ്യം തന്റെ ജീവിതത്തില്‍ ഒരു സുസ്ഥിരമായ വെളിച്ചമായി നിലകൊള്ളുന്നുവെന്ന് ഗീതു മോഹന്‍ദാസ് കുറിപ്പില്‍ പറയുന്നു.

ആധികാരികമായി ജീവിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് നിങ്ങളിലൂടെ ഞാന്‍ മനസിലാക്കി. നിങ്ങളുടെ അനുകമ്പയും ധൈര്യവും അപൂര്‍ണതയിലെ സൗന്ദര്യവും കരുണയുടെ ശക്തിയും ലളിതമായ നിമിഷങ്ങളുടെ മാന്ത്രികതയും എന്നെ ഓര്‍മ്മിപ്പിക്കുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു മഞ്ജു …. എന്റെ ഗാഥ ജാമിനു ജന്മദിനാശംസകള്‍’- ഗീതു മോഹന്‍ദാസ് കുറിച്ചു.

മഞ്ജുവിന് ആശംസയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കിട്ടിരിക്കുന്നത്.

‘സാക്ഷ്യം’ എന്ന സിനിമയിലൂടെ 1995ല്‍ ആണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. തന്റെ പതിനെട്ടാമത്തെ വയസില്‍ ‘സല്ലാപ’ത്തിലൂടെ നായികാ പദവിയിലെത്തി. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി.

വിവാഹത്തോടെ സിനിമയില്‍ നിന്ന് താരം ദീര്‍ഘകാലം വിട്ടു നിന്നു. പിന്നീട് വിവാഹബന്ധം വേര്‍പെടുത്തി.

2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്നു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു അഭിനയിച്ചു. അജിത്ത് ചിത്രം തുനിവിനു ശേഷം രജനീകാന്തിന്റെ വേട്ടയ്യന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക