ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാരിന് ഏകദേശം 400 കോടി രൂപയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ലഭിക്കുമെന്ന് റിപ്പോർട്ട് . ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന് ശേഷമേ യഥാർത്ഥ ജിഎസ്ടി കണക്ക് വ്യക്തമാകൂവെന്നും മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ചടങ്ങിൽ ചമ്പത് റായ് പറഞ്ഞു.”രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് സർക്കാരിന് 400 കോടി രൂപ ജിഎസ്ടിയായി ലഭിക്കുമെന്നാണ് എന്റെ കണക്ക്. 70 ഏക്കറിൽ വികസിക്കുന്ന സമുച്ചയത്തിൽ ആകെ 18 ക്ഷേത്രങ്ങൾ നിർമ്മിക്കും. മഹർഷി വാൽമീകി, ശബരി, തുളസീദാസ് എന്നിവരുടെ ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. 100 ശതമാനം നികുതി നൽകുമെന്നും ഒരു രൂപ പോലും കുറയ്‌ക്കില്ലെന്നും“- അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ സഹകരണത്തോടെയാണ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതെന്നും രണ്ട് ലക്ഷം ഭക്തർ എത്തിയാലും ആർക്കും പ്രശ്‌നമുണ്ടാകാത്ത വിധത്തിലാണ് ക്രമീകരണങ്ങളെന്നും അദ്ദേഹം പറഞ്ഞു.”അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രം പണിയാനുള്ള പ്രസ്ഥാനത്തിൽ എത്ര ആളുകളും അവരുടെ കുടുംബങ്ങളും ബന്ധുക്കളും കഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം . ഈ ത്യാഗം സ്വാതന്ത്ര്യ സമരത്തിൽ ഒട്ടും കുറവല്ല. ,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: