കൊച്ചി: ഡബിള്‍ ഹോഴ്സ് ഏറ്റവും പുതിയ ഉത്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കി.
പായസക്കൂട്ടിന്റെ ഉദ്ഘാടനം സിഎംഡി വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ എറണാകുളം താജ് വിവാന്ത ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബ്രാന്‍ഡ് അംബാസഡറും നടിയുമായ മംമ്ത മോഹന്‍ദാസ് നിര്‍വ്വഹിച്ചു.
കരിക്കിന്റെ ഊര്‍ജം പകരുന്ന രുചിക്കൊപ്പം പായസത്തിന്റെ പരമ്പരാഗത ചേരുവകളും തീരദേശത്തിന്റെ സവിശേഷ രുചി പകരുന്ന സാഗോ പേളിന്റെ സാന്നിധ്യവും കേരളത്തിന്റെ തനത് രുചിയുടെ നേര്ക്കാഴ്ചയാകുമെന്ന് മാനേജിങ് ഡയറക്ടര്‍ പറഞ്ഞു. വില 180 ഗ്രാമിന് 98 രൂപ.
ഇതിനൊപ്പം ആദ്യ സീസണിന്റെ വിജയത്തെത്തുടര്‍ന്ന് നടത്തിയ ഗോള്‍ഡന്‍ ഗേറ്റ്വേ സീസണ് 2 ക്യാമ്പെയ്ന് വിജയകരമായി മുന്നേറുകയാണ്. മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണനാണയം, എസി, റഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങി അത്യാകര്ഷക സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഓരോ പര്‍ച്ചേസിനും 10 രൂപ മുതല്‍ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കുന്നു.
ഈ ഓഫര്‍ ഇപ്പോള്‍ പുട്ടുപൊടി, അപ്പം- ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്റ് ഇടിയപ്പം തുടങ്ങിയ ഉത്പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: