ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി 14ന് ജമ്മു കശ്മീരിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. അന്നേ ദിവസം സംസ്ഥാനത്തെ വിവിധ റാലികളില്‍ അദ്ദേഹം പങ്കെടുക്കും.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ജമ്മു കശ്മീരില്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടേയും സന്ദര്‍ശനം. അമിത് ഷായാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്.
ജമ്മു- കശ്മീരില്‍നിന്ന് ഭീകരവാദം പൂര്‍ണമായും തുടച്ചുനീക്കും. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീക്ക് പ്രതിവര്‍ഷം 18,000 രൂപയുടെ സഹായധനം, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രച്ചെലവായി പ്രതിവര്‍ഷം 3000 രൂപ, കൃഷിയാവശ്യങ്ങള്‍ക്ക് പകുതി നിരക്കില്‍ വൈദ്യുതി, ഉജ്ജ്വല പദ്ധതിപ്രകാരം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം രണ്ടു ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും, വയോധികര്‍, വിധവകള്‍, ദിവ്യാംഗര്‍ എന്നിവരുടെ പെന്ഷന് ആയിരം രൂപയില്‍നിന്ന് മൂവായിരം രൂപയായി ഉയര്‍ത്തല്‍ എന്നിങ്ങനെ 25ഓളം വാഗ്ദാനങ്ങളാണ് ബിജെപിയുടെ പ്രകടന പത്രികയില്‍ പറയുന്നത്.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞശേഷം ആദ്യമായാണ് ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സപ്തംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ മൂന്ന് ഘട്ടമായാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് ഫല പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: