ചെന്നൈ: കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ സൃഷ്ടിച്ചതിനു പിന്നാലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് പരാതി നല്കാന് തമിഴ്നാട്ടിലെ താര സംഘടനയായ നടികര്‍സംഘം. നടി രോഹിണിയാണ് സമിതിയുടെ അധ്യക്ഷ. പരാതിയുമായി സ്ത്രീകള്‍ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യര്‍ഥിച്ചു.
2019 മുതല്‍ താരസംഘടനായായ നടികര്‍സംഘത്തില്‍ ആഭ്യന്തര സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പ്രവര്‍ത്തനം നിര്‍ജീവമായിരുന്നു. കഴിഞ്ഞ ആഴ്ച ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനമെടുത്തത്. തുടര്‍ന്നാണ് സമിതിയെ നിയോഗിച്ചത്.
അതിക്രമം നേരിട്ടവര്‍ക്ക് പരാതി നല്‍കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരോപണം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് സിനിമയില്‍ നിന്ന് അഞ്ചു വര്‍ഷം വിലക്കേര്‍പ്പെടുത്തുന്നതടക്കം പരിഗണനയിലുണ്ട്. ഇരകള്‍ക്ക് നിയമസഹായവും നടികര്‍ സംഘം നല്‍കും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതികള്‍ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു
അതേസമയം തമിഴ് സിനിമാരംഗത്ത് സ്ത്രീകള്‍ക്കുനേരേ ലൈംഗികാതിക്രമം നടക്കാറില്ലെന്ന് സംവിധായകനും തമിഴ് സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യയുടെ (ഫെഫ്സി) പ്രസിഡന്റുമായ ആര്.കെ. സെല്‍വമണി പറഞ്ഞു.
ചിലപ്പോള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നടപടിയെടുക്കാന്‍ ഫെഫ്സി പോലെയുള്ള സംഘടനകള്‍ക്ക് സാധിക്കും. എല്ലാ ഭാഷയില്‍നിന്നുള്ളവര്‍ക്കും തമിഴ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ജാതിയുടെയും ദേശത്തിന്റെയും ഭാഷയുടെയും പേരില്‍ വേര്‍തിരിവില്ല. കഴിവുമാത്രമാണ് പരിഗണിക്കുന്നത്. ഇവിടെ പവര്‍ഗ്രൂപ്പുകള്‍ ഇല്ലെന്നും സെല്‍വമണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: