പാരിസ്: മിഷേല്‍ ബാര്‍ണിയയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ തീരുമാനത്തിനെതിരെ ഫ്രാന്‍സില്‍ വന്‍ പ്രതിഷേധം. ഇടതുപാര്‍ട്ടികളാണ് മിഷേലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവിധ യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെ അനുകൂലിച്ച് പ്രതിഷേധവുമായി തെരുവിലിറങ്ങി.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ രണ്ട് മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മക്രോണ്മിഷേലിനെ പ്രധാനമന്ത്രിയാക്കിയത്. ബ്രെക്സിറ്റില്‍ യുറോപ്യന്‍ യൂണിയന്റെ ചര്‍ച്ചകള്‍ക്ക് മുഖ്യ മധ്യസ്ഥം വഹിച്ചിരുന്നത് മിഷേലാണ്. എന്നാല്‍ മക്രോണിന്റെ തീരുമാനം ജനവിധി അട്ടിമറിക്കലാണെന്ന് ഇടതുപക്ഷം ആരോപിച്ചു.
കൂടുതല്‍ സീറ്റ് നേടിയ ന്യൂ പോപ്പുലര്‍ ഫ്രണ്ട് (എന്ഫ്പി) നേതാക്കളെ പരിഗണിക്കാതെ മിഷേലിനെ പ്രധാനമന്ത്രിയാക്കിയ തീരുമാനം ശരിയല്ലെന്നാണ് ഇടത് ആരോപിക്കുന്നത്. ഒക്ടോബറില്‍ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ജനങ്ങളില്‍ നിന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: