കുവൈറ്റ് സിറ്റി: ഒളിംപിക് കൗണ്‍സില്‍ ഓഫ് എഷ്യ(ഒസിഎ)യുടെ തലപ്പത്ത് ആദ്യ ഭാരതീയനായി റണ്‍ധീര്‍ സിങ്.
മുന്‍ ഷൂട്ടിങ് താരമായ രണ്‍ധീര്‍ കായിക ഭരണനേതൃത്വത്തില്‍ വലിയ പരിചയ സമ്പത്തുള്ള വ്യക്തിത്ത്വമാണ്. അടുത്ത നാല് വര്‍ഷത്തേക്ക് എതിരില്ലാതെയാണ് ഏഷ്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ധീറിനോട് മത്സരിക്കാന്‍ ആരുമില്ലാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് വേണ്ടിവന്നില്ല. 2021 മുതല്‍ ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലില്‍ ആക്ടിങ് പ്രസിഡന്റ് പദവിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും സ്ഥിരം പ്രസിഡന്റ് എന്ന പദവിയിലേക്ക് ഉയര്‍ന്നത് ഇന്നലത്തെ തീരുമാനത്തോടെയാണ്.
77 കാരനായ റണ്‍ധീര്‍ സിങ് അഞ്ച് തവണ ഭാരതത്തെ പ്രതിനിധാനം ചെയ്ത് ഒളിംപിക്സ് ഷൂട്ടിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ഭാരതത്തിന്റെയും ഏഷ്യയുടെയും വിവിധ കായിക മേഖലകളുടെ ഭരണ രംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം. രണ്‍ധീറിനെ പുതിയ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്ര കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യയും ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലിലെ 45 രാജ്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന മേധാവികളുടെയും സാന്നിധ്യം ഉണ്ടായിരുന്നു. 2001 മുതല്‍ 2014 വരെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) അംഗം കൂടിയായിരുന്നു രണ്‍ധീര്‍ സിങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: