ന്യൂഡല്‍ഹി : കോവിഡ്-19 വാക്സിന് മാനേജ്മെന്റ് സിസ്റ്റമായ കൊ വിന് മാതൃകയില്‍ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്ട്രോണിക് രജിസ്ട്രിക്കായി യു വിന് പോര്‍ട്ടല്‍ ഉടന്‍ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് കീഴില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള എല്ലാ വാക്സിനേഷന് പരിപാടികളും യു വിന് പ്ലാറ്റ്ഫോം വഴി നടത്തും. പ്രതിരോധ കുത്തിവയ്പ്പ് കൈകാര്യം ചെയ്യുന്നതിനായുള്ള മിഷന് ഇന്ദ്രധനുഷിന് കീഴില്‍ നടക്കുന്ന ഊര്‍ജിത ശ്രമങ്ങള്‍ക്കൊപ്പം യു-വിന് രാജ്യവ്യാപകമായി വ്യാപിപ്പിക്കാനാണ് പദ്ധതി. എല്ലാ ഗര്‍ഭിണികള്‍ക്കും 0-5 വയസ് പ്രായമുള്ള കുട്ടികള്‍ക്കും യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാമിന് കീഴിലുള്ള എല്ലാ വാക്സിനേഷന് പരിപാടികളും ഡിജിറ്റലായി റെക്കോര്‍ഡ് ചെയ്യുന്നതിലൂടെ വാക്സിന് ഡോസുകളുടെ സമയബന്ധിതമായ ക്രമീകരണം യു വിന് ഉറപ്പാക്കും.
ഡിഫ്തീരിയ, അഞ്ചാംപനി, റൂബെല്ല, ടെറ്റനസ് എന്നീ 12 വാക്സിനുകള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിക്കൊണ്ട് 2.9 കോടി ഗര്‍ഭിണികളെയും 2.6 കോടി ശിശുക്കളെയും (0-1 വര്‍ഷം) പോര്‍ട്ടല്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: