കൊച്ചി: സംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ ആകുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തെതുടര്‍ന്ന് സ്വമേധയാ എടുത്ത ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഈ നിര്‍ദ്ദേശം. ഹില്‍സ്റ്റേഷനുകള്‍ പഴയനിലയിലേക്ക് കൊണ്ടുവരണം. എന്നാല്‍ അമിതമായ ജനബാഹുല്യം ഇവയെ തകര്‍ക്കും. ഇതിന്റെ ആഘാതം പ്രദേശവാസികളെയും ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇതിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന് മുമ്പ് ഹൈക്കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ , ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവ ദുരന്തത്തിന് മുന്‍പുണ്ടായ വീഴ്ചകള്‍ സംബന്ധിച്ചു നല്കിയ റിപ്പോര്‍ട്ടില്‍ വിശദീകരണവും നല്‍കണം നല്‍കണം.ബാല ക്ഷേമ സമിതി ,സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി, ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ എന്നിവര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടായ മാനസികാഘാതങ്ങള്‍ കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളും വിശദീകരിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: