Kerala

ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇത്തവണത്തെ ബോണസ് ഒരു ലക്ഷം രൂപ

Published by

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ചെയ്തു. കഴിഞ്ഞവര്‍ഷം 90000 രൂപയായിരുന്നു. അതേസമയം സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവത്തില്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും.
ബോണസ് നാലായിരം രൂപയും ഉത്സവ ബത്ത 2750 രൂപയുമാണ.് പെന്‍ഷന്‍കാര്‍ക്ക് 1000 രൂപയാണ് ലഭിക്കുക. 37129 രൂപയോ അതില്‍ കുറവോ ശമ്പളം വാങ്ങുന്നവര്‍ക്കാണ് 4000 രൂപ ബോണസ് ലഭിക്കാന്‍ അര്‍ഹത. ബാക്കിയുള്ളവര്‍ക്ക് ഉത്സവത്തില്‍ ലഭിക്കും. പാട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബസൂത്രണ വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് 6000 രൂപയാണ് അഡ്വാന്‍സ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by