Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2023-24 കാലയളവിലെ വിറ്റുവരവില്‍ മില്‍മയ്‌ക്ക് 5.52 ശതമാനം വര്‍ധന; ക്ഷീരകര്‍ഷകര്‍ക്ക് 100 രൂപ സബ്സിഡി നിരക്കില്‍ 50 ദിവസത്തേക്ക് കാലിത്തീറ്റ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 03:52 pm IST
in Kerala, Agriculture

തിരുവനന്തപുരം: പാല്‍, പാലുല്‍പ്പന്ന വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍(മില്‍മ). മില്‍മയുടെയും മേഖല യൂണിയനുകളുടെയും 2023-24 കാലയളവിലെ ആകെ വിറ്റുവരവില്‍ 5.52 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 4119.25 കോടി രൂപയുടെ വിറ്റുവരവ് ആയിരുന്നത് 2023-24 ല്‍ 4346.67 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. വയനാട് കല്‍പ്പറ്റയിലെ മില്‍മ ഡെയറിയില്‍ നടന്ന മില്‍മയുടെ 51-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ അവതരിപ്പിച്ചത്.

ഫെഡറേഷന്റെ 70.18 കോടിയുടെ കാപിറ്റല്‍ ബജറ്റും 589.53 കോടി രൂപയുടെ റവന്യൂ ബജറ്റും യോഗത്തില്‍ അവതരിപ്പിച്ചു. ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി നിരക്കില്‍ 50 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് പാലുല്‍പ്പാദനം കുറയുന്നതിലെ ആശങ്ക യോഗം പങ്കുവച്ചു. പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും യോഗം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. കൂടുതല്‍ വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കി ഉപഭോക്താക്കളില്‍ എത്തിച്ചും ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് വിപണിയില്‍ സജീവമായ ഇടപെടല്‍ നടത്താനും നൂതന-സാങ്കേതിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനുമുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

പാലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയും നിരവധി പദ്ധതികളാണ് മില്‍മ നടപ്പാക്കി വരുന്നതെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. കാലിത്തീറ്റ ചെലവ് കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചും അധിക പാല്‍വിലയും ആകര്‍ഷകമായ ഇന്‍സെന്‍റീവുകളും നല്‍കിയും ക്ഷീരകര്‍ഷകരെ ഒപ്പം നിര്‍ത്തുന്ന നടപടികളാണ് ഫെഡറേഷനും മേഖല യൂണിയനുകളും കൈക്കൊള്ളുന്നത്. വയനാട്ടില്‍ ഉള്‍പ്പെടെ പ്രകൃതിദുരന്ത, കാലാവസ്ഥാ പ്രതിസന്ധി ഘട്ടങ്ങളിലും നിര്‍ണായക ഇടപെടലുകള്‍ നടത്താനായി. ഉത്പന്നങ്ങളുടെ വിപണി വൈവിധ്യവത്കരണത്തിന്റെ ഭാഗമായി റീ-പൊസിഷനിങ് മില്‍മ പദ്ധതി നടപ്പാക്കിയത് വിലയിലും ഗുണനിലവാരത്തിലും ഡിസൈനിലും പാക്കിംഗിലും ഏകീകൃത രൂപം നല്‍കി. മില്‍മ ചോക്ലേറ്റും മറ്റ് ഇന്‍സ്റ്റന്‍റ് ഉത്പന്നങ്ങളും ഉള്‍പ്പെടെ പുറത്തിറക്കി വിപണിയുടെ മാറുന്ന താത്പര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകള്‍ നടത്താനും മില്‍മയ്‌ക്ക് സാധിച്ചു. ഓണക്കാലത്ത് ആവശ്യത്തിന് പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

10 പ്രമേയങ്ങളാണ് യോഗത്തില്‍ അവതരിപ്പിച്ചത്. ഉത്പാദന ചെലവ് കുറയ്‌ക്കുന്നതിനായി 12 മാസവും കാലിത്തീറ്റയ്‌ക്ക് സബ്സിഡി അനുവദിക്കല്‍, കന്നുകാലികള്‍ക്ക് ചുരുങ്ങിയ ചെലവില്‍ വൈദ്യസഹായം ലഭ്യമാക്കല്‍, പശുക്കളെ വാങ്ങുന്നതിനായി പലിശരഹിത വായ്‌പ അനുവദിക്കല്‍, ക്ഷീരകര്‍ഷകരുടെയും കന്നുകാലികളുടെയും ഇന്‍ഷുറന്‍സ്, 40 വയസ്സില്‍ താഴെയുള്ള രണ്ട് അംഗങ്ങള്‍ ക്ഷീരസഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതാണെന്ന ഭേദഗതിയില്‍ ഇളവ് ലഭ്യമാക്കല്‍, സംഘങ്ങളുടെ വസ്തുവിന്റെ ഫെയര്‍വാല്യു, സംസ്ഥാനത്തെ നിലവിലുള്ള പശുക്കളുടെ എണ്ണം, പാല്‍ ഉല്‍പ്പാദന കണക്ക് എന്നിവ സംബന്ധിച്ചുള്ള സമഗ്ര സര്‍വേ നടത്തല്‍, സ്വകാര്യ വിതരണക്കാരില്‍ നിന്ന് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കും സര്‍ക്കാരിനും പ്രയോജനം ലഭ്യമാക്കല്‍, സംഘങ്ങള്‍ സ്ഥലം/വസ്തു വാങ്ങിയിട്ടുള്ളതിനും കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ക്ക് സാധൂകരണം ലഭ്യമാക്കല്‍ എന്നീ വിഷയങ്ങളിലാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍നടപടികള്‍ക്കായി ഇത് സര്‍ക്കാരിന് കൈമാറും.

മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, എറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, മില്‍മ എംഡി ആസിഫ് കെ യൂസഫ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിത പ്രദേശത്തെ ക്ഷീരകര്‍ഷകരെ ഫെഡറേഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത അംഗങ്ങളുടെ സിറ്റിങ് ഫീസ് ചൂരല്‍മല ക്ഷീര സഹകരണ സംഘത്തിന് നല്‍കാനും തീരുമാനിച്ചു.

Tags: MilmaDairy FarmersTurnover
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്

Kerala

മില്‍മ പാല്‍ വില കൂട്ടുന്നു, എത്രയെന്ന് അടുത്ത ഭരണ സമിതിയോഗം തീരുമാനിക്കും

Career

വിവിധ തസ്തികകളില്‍ സ്ഥിര നിയമനത്തിന് മില്‍മ അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ 338

Kerala

പാല്‍വില വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി, നിരക്ക് വര്‍ദ്ധന തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം

Kerala

ഷാഫി പറമ്പിൽ എംപിയെ കളിയാക്കിയെന്ന് ആരോപണം: മിൽമയുടെ ‘തൊരപ്പൻ കൊച്ചുണ്ണി‘ പരസ്യം പിൻവലിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.