സ്റ്റോക്ഹോം ; രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിവി കാണുന്നതിനും, മൊബൈൽ കാണിക്കുന്നതിനും വിലക്കേർപ്പെടുത്തി സ്വീഡൻ . ടിവിയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സ്‌ക്രീൻ ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുതെന്ന് കാട്ടി സർക്കാർ ഉത്തരവും പുറത്തിറക്കി.
രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂർ മാത്രമേ ടിവി കാണാൻ അനുവാദമുള്ളൂ. ആറ് മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് രണ്ട് മണിക്കൂറും, കൗമാരപ്രായക്കാർക്ക് ഒരു ദിവസം മൂന്ന് മണിക്കൂറുമാണ് ടി വി കാണാൻ അനുവദിച്ചിരിക്കുന്നത് .
അമിത സ്‌ക്രീൻ ഉപയോഗം കുട്ടികളുടെയും കൗമാരക്കാരുടെയും ഉറക്കത്തെ ബാധിക്കുന്നുണ്ടെന്ന് പല ഗവേഷണ കേന്ദ്രങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് സ്വീഡിഷ് സർക്കാർ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷനിൽ നിന്നും പൂർണ്ണമായും അകറ്റി നിർത്തേണ്ടത് വളരെ പ്രധാനമാണെന്ന് സ്വീഡിഷ് ആരോഗ്യ ഏജൻസി പറയുന്നു . മണിക്കൂറുകളോളം ടി വി കാണുന്നത് മൂലം കുട്ടികൾക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി ജേക്കബ് ഫോഴ്‌സ്‌മെഡ് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, ഈ ഉത്തരവ് വളരെ പ്രധാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: