India

5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഭാരതം രണ്ടാമത്

Published by

മുംബൈ: അമേരിക്കയെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ 5ജി മൊബൈല്‍ ഫോണ്‍ വിപണിയായി ഭാരതം. ചൈനയാണ് പട്ടികയില്‍ ഒന്നാമത്. ആഗോള 5ജി ഹാന്‍ഡ്സെറ്റ് കയറ്റുമതിയില്‍ 2024ന്റെ ആദ്യ പകുതിയില്‍ 20% വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഭാരതത്തില്‍ നിന്ന് ആപ്പിളാണ് ഏറ്റവും കൂടുതല്‍ 5ജി ഫോണ്‍ കയറ്റുമതി ചെയ്തത്.

ലോകത്തെ മൊത്തം 5ജി ഫോണ്‍ കയറ്റുമതിയില്‍ 25 ശതമാനം വിപണി വിഹിതവും ആപ്പിളിന്റേതാണ്. ഭാരതത്തിലെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതില്‍ 5ജി സാങ്കേതികവിദ്യയുടെ വ്യാപനം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുവഴി സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിന് ഉത്തേജനം നല്കുന്നു. ഭാരതത്തിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രീമിയം 5ജി സ്മാര്‍ട്ട്ഫോണുകളുടെ ആവശ്യം വര്‍ധിച്ചത് മേഖലയെ അതിവേഗം വളരാന്‍ സഹായിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by