ബെംഗളൂരു: കന്നഡ സിനിമ മേഖലയിൽ താരങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി കലാകാരൻമാരുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി). സെപ്‌റ്റംബർ 16-ന് സിനിമാ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെഎഫ്‌സിസി അറിയിച്ചു. കലാകാരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ നാഗലക്ഷ്മി ചൗധരി കെഎഫ്‌സിസിക്ക് കത്തയച്ചതിന് പിന്നാലെയാണിത്.
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ഉയർത്തിക്കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സമാന കമ്മിറ്റി കന്നഡയിലും ആവശ്യമാണെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ, കന്നഡ സിനിമാ വ്യവസായത്തിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് പ്രത്യേക കമ്മിറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാലിറ്റി (ഫയർ) മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. വിഷയം മന്ത്രിസഭയുടെ പരിഗണനയിലാണെന്നും തീരുമാനം ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: