തൃശൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ട് മാസത്തിനകം പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ വെങ്കല പ്രതിമ താന്‍ പണിത് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ശക്തന്‍ തമ്പുരാന്റെ പ്രതിമ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് തകര്‍ന്നു വീണത് ജൂണ്‍ 9നാണ്. ഇത്ര കാലമായിട്ടും പ്രതിമയുടെ പുനനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വെങ്കല പ്രതിമ സ്വന്തം ചിലവില്‍ പണിത് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം.
പ്രതിമയുടെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടിയുള്ള ചിലവ് കെഎസ്ആര്‍ടിസി വഹിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഈ ഉറപ്പിലാണ് തിരുവനന്തപുരത്തെ ശില്പിയുടെ വര്‍ക് ഷോപ്പിലേക്ക് പ്രതിമ എത്തിച്ചത്. ശക്തന്‍ തമ്പുരാന്‍ പ്രതിമ തൃശൂരിന്റെ സാംസ്‌കാരിക അടയാളങ്ങളിലൊന്നാണ് .കുന്നുവിള മോഹനാണ് പ്രതിമ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: