News

ഇന്ന് വിനായക ചതുർഥി; 100 വർഷങ്ങൾക്ക് ശേഷം അപൂർവ യോഗങ്ങൾ രൂപപ്പെടുന്നു ; മൂന്നു രാശികളിൽ ജനിച്ചവരുടെ ഗുണഫലങ്ങൾ അറിയാം

വിനായക ചതുർത്ഥിദിനത്തിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കും.

Published by

ഇന്ന് വിനായക ചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. വിനായക ചതുർത്ഥിദിനത്തിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കും.

ഈ വർഷത്തെ ഗണേശ ചതുർഥി വളരെയധികം സവിശേഷമാണ്. കാരണം 100 വർഷങ്ങൾക്ക് ശേഷം ഗണേശ ചതുർഥി ദിനത്തിൽ ഒരു അപൂർവ സംയോഗം നടക്കാൻ പോകുകയാണ്. ഈ വർഷം ഗണേശ ചതുർഥി നാളിൽ സർവാർത്ത സിദ്ധിയോഗം, രവിയോഗം, ബ്രഹ്മയോഗം, ഇന്ദ്രയോഗം എന്നീ മഹത് യോഗങ്ങളുടെ സംയോജനമാണ് നടക്കാൻ പോകുന്നത്.

ഒപ്പം ചോതി ചിത്തിര നക്ഷത്രവും ഉണ്ടാകും. ഈ ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥാനം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഈ വിനായക ചതുർഥിയോടെ തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ അറിയാം…

ഇടവം : ഗണേശ ചതുർഥി ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ എല്ലാ ജോലികളും അതിന്റെതായ സമയത്ത് പൂർത്തിയാകും. ബിസിനസ് വിഭാഗത്തിന് വലിയ നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. പുതിയ ജോലിയ്‌ക്ക് പറ്റിയ സമയം, സമ്പത്ത് കുമിയും.

കർക്കടകം: വിനായക ചതുർഥിയിൽ കർക്കടക രാശിയുള്ളവരുടെ ജീവിതത്തിലും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ സമയം ഇവർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലികൾ നന്നായി പൂർത്തിയാകും, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.

കന്നി: ഇവരുടെ ജീവിതത്തിലും വിനായക ചതുർഥി വലിയ നേട്ടങ്ങൾ കൊണ്ടുവരും. അപ്രതീക്ഷിതമായി സമ്പത്തും സമൃദ്ധിയും വന്നുചേരും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും, കരിയറിൽ ഇതുവരെയുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും, നിക്ഷേപത്തിന് നല്ല സമയം, ധനനേട്ടം ഉണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക