ഇന്ന് വിനായക ചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. വിനായക ചതുർത്ഥിദിനത്തിൽ ഗണേശ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതോടെ 10 ദിവസത്തെ ഗണേശോത്സവം ആരംഭിക്കും.
ഈ വർഷത്തെ ഗണേശ ചതുർഥി വളരെയധികം സവിശേഷമാണ്. കാരണം 100 വർഷങ്ങൾക്ക് ശേഷം ഗണേശ ചതുർഥി ദിനത്തിൽ ഒരു അപൂർവ സംയോഗം നടക്കാൻ പോകുകയാണ്. ഈ വർഷം ഗണേശ ചതുർഥി നാളിൽ സർവാർത്ത സിദ്ധിയോഗം, രവിയോഗം, ബ്രഹ്മയോഗം, ഇന്ദ്രയോഗം എന്നീ മഹത് യോഗങ്ങളുടെ സംയോജനമാണ് നടക്കാൻ പോകുന്നത്.
ഒപ്പം ചോതി ചിത്തിര നക്ഷത്രവും ഉണ്ടാകും. ഈ ഗ്രഹ-നക്ഷത്രങ്ങളുടെ സ്ഥാനം 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. ഈ വിനായക ചതുർഥിയോടെ തിളങ്ങുന്ന ആ രാശികൾ ഏതൊക്കെ അറിയാം…
ഇടവം : ഗണേശ ചതുർഥി ഇടവ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. നിങ്ങളുടെ എല്ലാ ജോലികളും അതിന്റെതായ സമയത്ത് പൂർത്തിയാകും. ബിസിനസ് വിഭാഗത്തിന് വലിയ നേട്ടങ്ങൾ ലഭിക്കുന്ന സമയമാണ്. പുതിയ ജോലിയ്‌ക്ക് പറ്റിയ സമയം, സമ്പത്ത് കുമിയും.
കർക്കടകം: വിനായക ചതുർഥിയിൽ കർക്കടക രാശിയുള്ളവരുടെ ജീവിതത്തിലും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ സമയം ഇവർക്ക് വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും, ജോലികൾ നന്നായി പൂർത്തിയാകും, സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും.
കന്നി: ഇവരുടെ ജീവിതത്തിലും വിനായക ചതുർഥി വലിയ നേട്ടങ്ങൾ കൊണ്ടുവരും. അപ്രതീക്ഷിതമായി സമ്പത്തും സമൃദ്ധിയും വന്നുചേരും, എല്ലാ സാമ്പത്തിക പ്രശ്നങ്ങളും നീങ്ങും, കരിയറിൽ ഇതുവരെയുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും, നിക്ഷേപത്തിന് നല്ല സമയം, ധനനേട്ടം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: