ന്യൂദല്‍ഹി: ഇന്ത്യന്‍ ബുദ്ധിയുടെ കേന്ദ്രബിന്ദുവായി കണക്കാക്കുന്ന ഐഐടി ദുബായില്‍ വാതില്‍ തുറന്നിരിക്കുന്നു. ഐഐടി ദല്‍ഹിയാണ് അബുദാബിയില്‍ കാമ്പസ് തുറന്നത്.
IIT Abu Dhabi
The best way to ‘conquer’ the world
Not through firepower but brainpower,,,pic.twitter.com/mcdMTa4vkR
— anand mahindra (@anandmahindra) September 6, 2024
കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, എനര്‍ജി എഞ്ചിനീയറിംഗ് എന്നിവയില്‍ ബിടെക് ഡിഗ്രിയാണ് ഐഐടി ദല്‍ഹി വാഗ്ദാനം ചെയ്യുന്നത്. യുഎഇയില്‍ കാമ്പസ് തുറന്നത് ആഗോള വിദ്യാഭ്യാസത്തിലും ഗവേഷണ വൈദഗ്ധ്യത്തിലും ഉള്ള ഐഐടിയുടെ താല്പര്യമാണ് തുറന്നുകാണിക്കുന്നത്. കാമ്പസ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് അബുദാബിയിലെ കിരീട രാജാവ് ഷേഖ് ഖാലിദ് ബിന്‍ മുഹമ്മദാണ്.
വിവിധ വ്യവസായമേഖലയില്‍ നേതൃപദവി കൈകാര്യം ചെയ്യാവുന്ന നേതാക്കളെ രൂപകല്പന ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനിയുടമ ആനന്ദ് മഹീന്ദ്ര.
അബുദാബിയിലെ ഐഐടി കാമ്പസ് ഉദ്ഘാടനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര കുറിച്ചത് ഇപ്രകാരമാണ്:”ലോകത്തെ കീഴടക്കേണ്ടത് തോക്കുകൊണ്ടല്ല, ബുദ്ധിവൈഭവം കൊണ്ടാണ്.” നിരവധി പ്രശംസകളാണ് ഈ സമൂഹമാധ്യമപോസ്റ്റിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: