കോട്ടയം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അവര്‍ ജോലി ചെയ്യുന്ന ആശുപത്രിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ പ്രാക്ടീസ് പാടില്ലെന്ന ഉത്തരവ് കര്‍ക്കശമാക്കി ആരോഗ്യവകുപ്പ്. എന്നാല്‍ താമസസ്ഥലം ഈ ദൂരപരിധിക്കുള്ളില്‍ ആണെങ്കില്‍ ഈ വിലക്ക് ബാധകമല്ല. സ്വകാര്യക്ളിനിക്കുകള്, സ്കാനിംഗ് സെന്റര്‍, മെഡിക്കല്‍ സ്റ്റോര്‍, ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലോ ഒന്നിലേറെ ഇടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്നതിനും വിലക്കുണ്ട്. ജോലി ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ കിടപ്പുരോഗിയെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ പരിശോധിക്കാനും പാടില്ല.
പല ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്ക് സമീപം തന്നെ മുറി വാടകയ്ക്ക് എടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായും മറ്റ് ആശുപത്രികളില്‍ ജോലി ചെയ്യുന്നതായും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയന്ത്രണം. സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളില്‍ ചെന്ന് കണ്ട് പണം നല്‍കാത്ത രോഗികളെ ആശുപത്രിയില്‍ അവഗണിക്കുന്നതായും പരാതികളുണ്ടായിരുന്നു. സ്വകാര്യ പ്രാക്ടീസിന്റെ കാര്യത്തില്‍ ചട്ടങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെങ്കിലും കാര്യമായ പരിശോധനകള്‍ ഉണ്ടാകാറില്ല. ഇതു മുതലെടുത്ത് രോഗികളെ പിഴിയുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിബന്ധനകള്‍ ആവര്‍ത്തിച്ച് പുറപ്പെടുവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: