കലാപം മൂലം തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിലെ വസ്ത്രനിര്‍മ്മാണമേഖലയ്‌ക്ക് പകരമായി ആഗോളകമ്പനികള്‍ ഇന്ത്യയെ ആശ്രയിക്കുന്നു. ശതകോടികളുടെ ക്രിസ്മസ്, പുതുവത്സര ഓര്‍ഡറുകളാണ് ഇന്ത്യയ്‌ക്ക് ലഭിക്കുന്നത്.
ആഗോള വസ്ത്രനിര്‍മ്മാണക്കമ്പനികള്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള കലാപം മൂലം അസ്വസ്ഥത നിറഞ്ഞ ബംഗ്ലാദേശിനെ പാടെ വിട്ട് ഉല്‍പാദനത്തിനായി സമാധാനം നിറഞ്ഞ ഇന്ത്യയിലേക്ക് തിരിയുകയാണ്. തിരുപ്പൂരിലും നോയ്ഡയിലും പുതിയ ഓര്‍ഡറുകള്‍ കുമിഞ്ഞുകൂടുകയാണ്.
നിറ്റ് വെയര്‍ വസ്ത്രങ്ങളില്‍ നിര്‍മ്മിക്കുന്ന റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കാണ് ആഗോള ബ്രാന്‍റുകളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബംഗ്ലാദേശ് ബിസിനസുകള്‍ നഷ്ടമാകുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: