Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കേരളം ഒന്നാമത്: സിവിൽ സർവീസ് പരീക്ഷ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐഎഎസ് കിട്ടി എന്ന ഗീർവാണം

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Sep 6, 2024, 03:15 pm IST
in Social Trend

രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന്നേറ്റത് അഭിമാന വിജൃംഭിതനായാണ്.
വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമത് എന്ന വാർത്ത വായിച്ചപ്പോൾ സത്യത്തിൽ അഭിമാനം തോന്നി. കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ എന്തോ മെമന്റോ കൊടുക്കുന്ന പടവുമുണ്ട്. ഓരോ മലയാളിക്കും അഭിമാനമുണ്ടായിക്കാണും സംശയമില്ല. പക്ഷേ ‘അന്തർദേശീയ’ മലയാള ദിനപത്രങ്ങളിലല്ലാതെ മറ്റെങ്ങും ഇങ്ങനെയൊരു വാർത്തയില്ല. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളിലും വൻ പ്രാധാന്യത്തോടെ വരേണ്ട വാർത്തയാണിത്. വരാറുമുണ്ട്. ഇനി ഖേരളം ഗതി പിടിക്കുന്നതിൽ കണ്ണു കടിയുള്ള ഉത്തരേന്ത്യൻ ഗോസായിമാരുടെ അസൂയയാണോ വാർത്ത വരാത്തത്തിന് പിന്നിൽ എന്നും സംശയിച്ചു.

അതു കൊണ്ട് മലയാളം വാർത്ത പലതവണ വായിച്ചു. “ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞു” എന്നല്ലാതെ മറ്റാരും അങ്ങനെ പറഞ്ഞതായി അന്തർദേശിയ മലയാളം മാധ്യമങ്ങൾ‌ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കേരള സർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി ഇങ്ങനെ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ്, ഇക്കണോമിക് ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ കുറേ ‘ലോക്കൽ’ ഇം​ഗ്ലീഷ് പത്രങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നുമുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുമില്ല.
ഞാൻ നടത്തിയ അന്വേഷണത്തിൽ മനസിലായ കാര്യങ്ങൾ ഇങ്ങനെ.

ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (DPIIT) നൽകുന്ന ബിസിസ് റിഫോംസ് ആക്ഷൻ പ്ലാൻ 2022 (BRAP 22) അവാർഡാണ് കേരളത്തിന് കിട്ടിയത്. അതായത് നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ഒന്നാമത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതിൽ 9 എണ്ണത്തിൽ ഒന്നാമതെത്തിയത് കേരളമാണ് എന്ന് മാത്രം. അതിൽ തന്നെ ബിസിനസ് കേന്ദ്രീകൃതമായി 2 ഘടകങ്ങൾ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി 7 എണ്ണവും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാർദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ചില കടമ്പകൾ ഏർപ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്. അതായത് സിവിൽ സർവീസ് പരീക്ഷയിൽ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐ.എ.എസ് കിട്ടി എന്ന് അവകാശപ്പെടുന്നത് പോലെയുള്ള ഒരു ഗീർവാണം.

ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കും ഈ റാങ്കും രണ്ടും രണ്ടാണ്, അത് ‘വേ’ ഇത് ‘റേ’. മാത്രവുമല്ല, മലയാള പത്രങ്ങളിൽ കോപ്പി, പേസ്റ്റ് വാർത്ത വന്നല്ലോ, അതെങ്ങനെ സംഭവിച്ചു?. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരും മാധ്യമങ്ങളുമാണ്. കേരളത്തിന്റെ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്ക് മെച്ചപ്പെട്ടോ? എങ്കിൽ അതിന്റെ വാർത്താ ഉറവിടം എന്താണ്? ഇനി അതല്ല, ഇത് വ്യവസായവുമായി ബന്ധപ്പെട്ട മറ്റൊരു ഭാഗിക/പരോക്ഷ റാങ്കിംഗ് ആണെങ്കിൽ, അതും മുൻവർഷ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കുമായി തുലനം ചെയ്യുന്നതിന്റെ യുക്തി എന്താണ്?. മാധ്യമ പ്രവർത്തനത്തിൽ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണ്. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുത്.

പി രാജീവിന് അജണ്ട ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ അദ്ദേഹം തരുന്ന പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവർത്തകരെ ഓർത്ത് സഹതാപം മാത്രം. കേരളം മികച്ചതായി കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അപമാനമാണ് നിങ്ങൾ. മന്ത്രി മന്ദിരത്തിൽ നിന്ന് പുറന്തള്ളുന്ന എന്തും അമൃതായി കരുതി സേവിക്കരുത്. ചില പുന:പരിശോധനകൾ ഒക്കെ ആവാം.

Tags: Sandeep Vachaspati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

Kerala

മാവേലിക്കര ‘അഴിമതിക്കര’യായെന്ന് സന്ദീപ് വാചസ്പതി; നഗരസഭയിലെ കോടികളുടെ അഴിമതികള്‍ പുറത്തുവിട്ട് ബിജെപി

Kerala

മരംകൊത്തി മുതലാളിക്ക് മെസ്സി വിഷയത്തിൽ കളസം കീറി, എല്ലാവരും പണം ഉണ്ടാക്കിയത് താങ്കളുടെ കുടുംബത്തെ പോലെ തട്ടിപ്പിലൂടെ ആണെന്ന് മാത്രം കരുതരുത്

Kerala

പ്രളയമാകിലും അചഞ്ചലമായ ലക്ഷ്യബോധത്തോടെ നൂറാം വർഷത്തിലും അവർ സഞ്ചലനം ചെയ്യുന്നു. ഡോക്ടർ സാഹിബ് മുന്നോട്ട് വെച്ച ലക്ഷ്യം പൂർത്തിയാക്കാൻ

Kerala

ധനകാര്യ സ്ഥാപനത്തിന്റെ പീഡനം: ആത്മഹത്യ ചെയ്ത ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം, പരാതി നൽകി സന്ദീപ് വാചസ്പതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.