Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളം ഒന്നാമത്: സിവിൽ സർവീസ് പരീക്ഷ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐഎഎസ് കിട്ടി എന്ന ഗീർവാണം

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Sep 6, 2024, 03:15 pm IST
in Social Trend
FacebookTwitterWhatsAppTelegramLinkedinEmail

രാവിലത്തെ പത്രപാരായണം കഴിഞ്ഞ് എഴുന്നേറ്റത് അഭിമാന വിജൃംഭിതനായാണ്.
വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ കേരളം ഒന്നാമത് എന്ന വാർത്ത വായിച്ചപ്പോൾ സത്യത്തിൽ അഭിമാനം തോന്നി. കേന്ദ്രമന്ത്രി പീയൂഷ് ​ഗോയൽ എന്തോ മെമന്റോ കൊടുക്കുന്ന പടവുമുണ്ട്. ഓരോ മലയാളിക്കും അഭിമാനമുണ്ടായിക്കാണും സംശയമില്ല. പക്ഷേ ‘അന്തർദേശീയ’ മലയാള ദിനപത്രങ്ങളിലല്ലാതെ മറ്റെങ്ങും ഇങ്ങനെയൊരു വാർത്തയില്ല. രാജ്യത്തെ മുഴുവൻ മാധ്യമങ്ങളിലും വൻ പ്രാധാന്യത്തോടെ വരേണ്ട വാർത്തയാണിത്. വരാറുമുണ്ട്. ഇനി ഖേരളം ഗതി പിടിക്കുന്നതിൽ കണ്ണു കടിയുള്ള ഉത്തരേന്ത്യൻ ഗോസായിമാരുടെ അസൂയയാണോ വാർത്ത വരാത്തത്തിന് പിന്നിൽ എന്നും സംശയിച്ചു.

അതു കൊണ്ട് മലയാളം വാർത്ത പലതവണ വായിച്ചു. “ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി തന്നെ പറഞ്ഞു” എന്നല്ലാതെ മറ്റാരും അങ്ങനെ പറഞ്ഞതായി അന്തർദേശിയ മലയാളം മാധ്യമങ്ങൾ‌ പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കേരള സർക്കാരിന് കീഴിലുള്ള കെഎസ്ഐഡിസി ഇങ്ങനെ ഒരു പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്ന് ബിസിനസ് സ്റ്റാൻഡേർഡ്, ഇക്കണോമിക് ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ കുറേ ‘ലോക്കൽ’ ഇം​ഗ്ലീഷ് പത്രങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നുമുണ്ട്. കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചിട്ടുമില്ല.
ഞാൻ നടത്തിയ അന്വേഷണത്തിൽ മനസിലായ കാര്യങ്ങൾ ഇങ്ങനെ.

ഡിപ്പാർട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേർണൽ ട്രേഡ് (DPIIT) നൽകുന്ന ബിസിസ് റിഫോംസ് ആക്ഷൻ പ്ലാൻ 2022 (BRAP 22) അവാർഡാണ് കേരളത്തിന് കിട്ടിയത്. അതായത് നിലവിലെ മോശം അവസ്ഥ പരിഹരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരങ്ങളിൽ ഒന്നാമത്. ആകെ 30 ഘടകങ്ങളാണ് പരിശോധിച്ചത്. അതിൽ 9 എണ്ണത്തിൽ ഒന്നാമതെത്തിയത് കേരളമാണ് എന്ന് മാത്രം. അതിൽ തന്നെ ബിസിനസ് കേന്ദ്രീകൃതമായി 2 ഘടകങ്ങൾ മാത്രമാണ് മെച്ചപ്പെട്ടത്. ബാക്കി 7 എണ്ണവും പൗരകേന്ദ്രീകൃതമാണ്. വ്യാവസായിക സൗഹാർദ്ദ അന്തരീക്ഷത്തിന്റെ കാര്യത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ മൂന്നായി തിരിച്ചിട്ടുണ്ട്. അതിൽ മൂന്നാം ഗ്രൂപ്പിലാണ് കേരളം. ഈ അന്തരീക്ഷം മെച്ചപ്പെടുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ചില കടമ്പകൾ ഏർപ്പെടുത്തി. അതിലാണ് കേരളം സ്ഥാനം മെച്ചപ്പെടുത്തിയത്. അതായത് സിവിൽ സർവീസ് പരീക്ഷയിൽ തോറ്റ ശേഷം പിഎസ്‌സി പരീക്ഷ എഴുതി വിജയിച്ചപ്പോൾ ഐ.എ.എസ് കിട്ടി എന്ന് അവകാശപ്പെടുന്നത് പോലെയുള്ള ഒരു ഗീർവാണം.

ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കും ഈ റാങ്കും രണ്ടും രണ്ടാണ്, അത് ‘വേ’ ഇത് ‘റേ’. മാത്രവുമല്ല, മലയാള പത്രങ്ങളിൽ കോപ്പി, പേസ്റ്റ് വാർത്ത വന്നല്ലോ, അതെങ്ങനെ സംഭവിച്ചു?. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് സർക്കാരും മാധ്യമങ്ങളുമാണ്. കേരളത്തിന്റെ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്ക് മെച്ചപ്പെട്ടോ? എങ്കിൽ അതിന്റെ വാർത്താ ഉറവിടം എന്താണ്? ഇനി അതല്ല, ഇത് വ്യവസായവുമായി ബന്ധപ്പെട്ട മറ്റൊരു ഭാഗിക/പരോക്ഷ റാങ്കിംഗ് ആണെങ്കിൽ, അതും മുൻവർഷ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് റാങ്കുമായി തുലനം ചെയ്യുന്നതിന്റെ യുക്തി എന്താണ്?. മാധ്യമ പ്രവർത്തനത്തിൽ ആദ്യവും അവസാനവും വേണ്ടത്, ഉറവിടത്തിന്റെ ആധികാരികത ഉറപ്പാക്കലാണ്. താരതമ്യപ്പെടുത്താവുന്നത് തമ്മിലേ താരതമ്യപ്പെടുത്താവൂ എന്ന ആപ്തവാക്യവും മറക്കരുത്.

പി രാജീവിന് അജണ്ട ഉണ്ടാവുന്നത് മനസിലാക്കാം. പക്ഷേ അദ്ദേഹം തരുന്ന പത്രക്കുറിപ്പ് തൊണ്ട തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവർത്തകരെ ഓർത്ത് സഹതാപം മാത്രം. കേരളം മികച്ചതായി കാണാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അപമാനമാണ് നിങ്ങൾ. മന്ത്രി മന്ദിരത്തിൽ നിന്ന് പുറന്തള്ളുന്ന എന്തും അമൃതായി കരുതി സേവിക്കരുത്. ചില പുന:പരിശോധനകൾ ഒക്കെ ആവാം.

Tags: Sandeep Vachaspati
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വഖഫ് ബില്ലിനെ എതിര്‍ക്കുന്ന കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലേക്ക് ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച്.
News

വഖഫ് ബില്ലിനെതിരായ കൊടിക്കുന്നിലിന്റെ നിലപാട് ഹിന്ദു-ക്രിസ്ത്യന്‍ ജനങ്ങളോടുള്ള വെല്ലുവിളി: സന്ദീപ് വാചസ്പതി

BJP

സതീശന്റെ ഉണ്ടയില്ലാ വെടി ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ ഐപിഎസ് ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല എത്താറുള്ളത്

Kerala

പൂര്‍ണരൂപത്തിലുളള ഹേമകമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരാഴ്ചയ്‌ക്കുള്ളില്‍ ഹാജരാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് ദേശീയ വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം

India

സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ നരനായാട്ട് സ്വന്തം ജനതയുടെ മേൽ ഇന്ദിരയെന്ന പെൺ ഹിറ്റ്‌ലർ നടത്തിയിട്ട് 49 വർഷം – സന്ദീപ് വാചസ്പതി

Kerala

വിളപ്പിൽശാലയിലും പള്ളിപ്പുറത്തും തിരുവിതാംകൂർ മഹാരാജാവ് അനുവദിച്ച് നൽകിയ ആയിരക്കണക്കിന് ഏക്കർ ഭൂമി ഇപ്പൊൾ ആരുടെ കൈവശമാണെന്ന് ഈ തലമുറ അന്വേഷിക്കണം

പുതിയ വാര്‍ത്തകള്‍

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തടഞ്ഞു

പാക് ഡ്രോണ്‍ ആക്രമണശ്രമത്തിന് തിരിച്ചടിയുമായി ഇന്ത്യ

പാക് ഡ്രോണുകളെത്തിയത് ഇന്ത്യയിലെ 26 നഗരങ്ങളില്‍, ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

“ഇന്ത്യയ്‌ക്കൊപ്പം ഒന്നിച്ച് ഞങ്ങള്‍ നില്‍ക്കും”- കരീന, കത്രീനകൈഫ്, ദീപികാപദുകോണ്‍….ബോളിവുഡ് വനിതകള്‍ സിന്ദൂരം മായ്ച്ചതിനെതിരെ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

തൃശൂരില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് യുവാവ് മരിച്ചു

തൃശൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ വെടിവയ്‌പ്പില്‍ ജവാന് വീരമൃത്യു

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies