ശിവഗിരി : ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ 16, 17 തീയതികളില്‍ നടക്കുന്ന പ്രവാസി സംഗമത്തില്‍ മലയാളികളും അല്ലാത്തവരുമായി അഞ്ഞൂറില്‍പ്പരം വിദേശ പ്രതിനിധികള്‍ പങ്കെടുക്കും. സംഗമത്തിന് മുന്നോടിയായി യു.കെ., അമേരിക്ക, ഓസ്ട്രേലിയ, കാനഡ, സിംഗപ്പൂര്‍, യു.എസ്., ബഹറിന്‍, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ദുബായ്, അല്‍ അയ്മന്, ഷാര്‍ജ, അബുദാബി തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന പ്രവാസിസംഗമം ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംഘടനാ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. സേവനം സെന്റര്‍, സേവനം സാരഥി, വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ അസോസിയേഷനുകള്‍ ഗുരുദേവ സൊസൈറ്റി ബഹറിന്‍, ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹറിന്‍, ശ്രീനാരായണ ബില്ലവ അസോസിയോഷന്, ശിവഗിരി ആശ്രമം ഓഫ് യു.കെ, ഇന്ത്യന്‍ അസോസിയേഷന് ഓഫ് ദുബായ് തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും മീറ്റിങ്ങില്‍ പങ്കെടുത്തു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗങ്ങളില്‍ ജനറല്‍സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഖജാന്‍ജി സ്വാമി ശാരദാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, കെ. മുരളീധരന് ദുബായ് (മുരള്യ), ഡോ. കെ. സുധാകരന് (ദുബായ്) എ.വി. അനൂപ് മെഡിമിക്സ്, ചെന്നൈ, സുരേഷ് കുമാര്‍ മധുസൂദനന് (മുംബൈ) ബിജു പനയ്ക്കല്‍ യു.കെ.) കെ.ജി. ബാബുരാജന് ചെയര്മാന്, ജയപ്രകാശ് (തിരുവനന്തപുരം), അനില്‍ തടാലില്‍ ചീഫ് കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: