മുംബൈ: മഹാരാഷ്ട്രിയിലെ മാൾവാനിലുള്ള രാജ്കോട്ട് ഫോർട്ടിലെ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്ന സംഭവത്തെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ശിൽപി ജയ്ദീപ് ആപ്തയെ അറസ്റ്റ് ചെയ്തു.
ജയ്ദീപിനെ പിടികൂടാൻ എഴ് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് രൂപീകരിച്ചിരുന്നത്. കല്യാണിൽ നിന്നുള്ള ഡിസിപി സച്ചിൻ ഗുഞ്ചാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയ്ദീപിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇപ്പോൾ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ രണ്ടാമത്തെ അറസറ്റാണ് നടന്നത്. പ്രതിമയുടെ ഘടനാപരമായ കാര്യങ്ങളിൽ വിദഗ്ദോപദേശം നൽകിയ ചേതൻ പാട്ടീൽ എന്നയാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
ഓഗസ്റ്റ് 26നായിരന്നു സിന്ധ്ദുർഗിലെ രാജ് കോട്ട് ഫോർട്ടിലെ ഛത്രപതി ശിവജി മഹാരാജിന്റെ 35 അടി ഉയരമുള്ള പൂർണകായ പ്രതിമ തകർന്നത്. ആപ്തയെയും പാട്ടീലിനെയുമാണ് സംഭവത്തിലെ പ്രതികളായി പൊലീസ് സംശയിക്കുന്നത്. പാട്ടീലിനെ ആദ്യം പിടികൂടാൻ കഴിഞ്ഞു. ഒളിവിൽ പോയ ആപ്തെയ്ക്കായി മാൾവാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിവിധ പൊലീസ് സംഘങ്ങളെയാണ് ആപ്തെയെ കണ്ടെത്താനായി നിയോഗിച്ചിരുന്നത്. അറസ്റ്റിന് ശേഷം അന്വേഷണ സംഘം ആപ്തയെ സിന്ധിദുർഗ് പൊലീസിന് കൈമാറുകയും കൂടുതൽ അന്വേഷണത്തിനായി സിന്ധുദുർഗിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: