തിരുവനന്തപുരം: ലോയേഴ്സ് കോണ്‍ഗ്രസ് മുന്‍ നേതാവ് ചന്ദ്രശേഖരനെതിരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കേസ്. ലൈംഗികാരോപണം പിന്‍വലിക്കാനായി പീഡനക്കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചന്ദ്രശേഖരനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചത്.
കേസിലെ പരാതിക്കാരിക്ക് മറ്റൊരാള്‍ മുഖേന ഭീഷണി സന്ദേശം അയച്ചു എന്നാണ് കേസ്. നിലവില്‍ മുകേഷിന്റെയും ഇടവേള ബാബുവിന്റെയും ഒപ്പം ചന്ദ്രശേഖരന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയാനിരിക്കുകയാണ് . ഇതിനിടെയാണ് പുതിയ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: