തിരുവനന്തപുരം: ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈക്കോ. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. 7 വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയെന്നാണ് മന്ത്രി ജി ആര്‍ അനില്‍ ന്യായീകരിച്ചത്.
കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്‌ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്‌ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കില്‍ ഇന്ന് 33 രൂപയായി ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക