കൊച്ചി : എസ്. പി എം.ജെ സോജന് ഐപിഎസ് കേഡര്‍ ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സത്യസന്ധത സര്‍ട്ടിഫിക്കറ്റ് നല്‍കിയ നടപടി കോടതിയുടെ തീര്‍പ്പിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന് ഐപിഎസ് നല്‍കാന്‍ സര്‍ക്കാര്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ പെണ്‍കുട്ടികളുടെ മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണമെന്ന് ജസ്റ്റിസ് വി ജി അരുണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2017ല്‍ അട്ടപ്പള്ളത്തെ വീട്ടിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് എസ് പിയായ സോജനാണ് ഈ കേസ് അന്വേഷിച്ചത്. കേസില്‍ പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇത്തരമൊരു പോലീസ് ഉദ്യോഗസ്ഥന് ഐപിഎസ് ബഹുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാളയാര്‍ ആക്ഷന്‍ കൗണ്‍സിലും രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക