തൃശ്ശൂര്‍ : ‘നാളെ ഈ ചതിക്കുഴിയില്‍ ആരും വീഴാം, സത്യം പുറത്തുവരുന്നത് വരെയുള്ള മാനസികാവസ്ഥ ഭയാനകമാണ് ‘ നടന് നിവിന്‍ പോളിക്കൊപ്പം ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച നിര്‍മ്മാതാവ് എ കെ സുനില്‍ സമൂഹമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു.
ധനലാഭത്തിനായും ഉയര്‍ന്നുവരുന്ന ബിസിനസ് നശിപ്പിക്കാനുമുള്ള മോശം മാര്‍ഗ്ഗമാണിത്. ഇത്തരക്കാരെ എന്ത് ചെയ്യണം എന്ന് നമ്മള് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. നാളെ ഈ ചതിക്കുഴിയില്‍ ആരും വീഴാം. സത്യം പുറത്തുവരുന്നത് വരെയുള്ള മാനസികാവസ്ഥ ഭയാനകമാണ്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിക്കും സുനിലിലും പുറമേ മറ്റു നാലുപേര്‍ക്കെതിരെ കൂടി എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തിരുന്നു.
അതേസമയം പരാതിക്കാരി വിവിധ ചാനലുകള്‍ക്കു നല്കിയ അഭിമുഖങ്ങളില്‍ വ്യത്യസ്ത കാര്യങ്ങളാണ് പറയുന്നത്. ആരോപണത്തിലെ ചേരാത്ത കണ്ണികള്‍ പൊലീസിനെ കുഴക്കുന്നുണ്ട്. അതിനാല്‍ പരാതി പ്രത്യേക അനേഷണസംഘത്തിന് കൈമാറിയിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: